Cue Gulf Stream

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ഉച്ചകോടി

സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇയില്‍ റോഡ് ഷോകളും നടത്തിയിരുന്നു. സാങ്കേതിക വിദ്യ, ബയോടെക്, എയർ സ്പേസ്, ഉത്പാദനം, ഐടി തുടങ്ങി വ്യത്യസ്ത മേഖലകളിലേക്കാണ് നിക്ഷേപം തേടുന്നതെന്ന് കർണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും മുൻ മന്ത്രിയും നിയമനിർമാണ കൗൺസിൽ അംഗവുമായ നസീർ അഹമ്മദ് ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കർണാടക സർക്കാർ മുന്‍കൈയ്യെടുത്ത് ഇതാദ്യമായാണ് പ്രവാസി നിക്ഷേപകർക്ക് സംസ്ഥാനത്ത് നിക്ഷേപ അവസരം ലക്ഷ്യമിട്ട് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 5 കോടി രൂപയാണ് നിക്ഷേപിച്ച് ഉദ്യമങ്ങളുടെ ഭാഗമാകാം. 500 കോടിക്ക് മുകളിലുളള നിക്ഷേപങ്ങളുടെ നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. കർണാടക സർക്കാർ പ്രതിനിധികളുമായി കൂടികാഴ്ച നടത്താനും നിക്ഷേപസാധ്യതകളെ കുറിച്ച് കൂടുതലറിയാനും ഉച്ചകോടി അവസരമൊരുക്കും.

അതിവേഗത്തില്‍ വികസിക്കുകയാണ് സംസ്ഥാനം. ബംഗലൂരു നഗരത്തിന്‍റെ വികസനകുതിപ്പ് മുന്നില്‍ കണ്ട് രണ്ടാമത്തെ വിമാനത്താവളം കൂടി നിർമ്മിക്കാനുളള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. കുനിഗല്‍, രാമനഗര, ബിദാലി,ഹരോഹല്ലി സ്ഥലങ്ങളാണ് വിമാനത്താവളനിർമ്മാണത്തിനായി പരിഗണിക്കുന്നത്. വിമാനത്താവളം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ സംസ്ഥാനസ‍ർക്കാർ നടത്തുമെന്നും നസീർ അഹമ്മദ് പറഞ്ഞു.

ഇറക്കുമതി കയറ്റുമതി വിപണിയിലെ വികസനം മുന്നില്‍ കണ്ട് മംഗലൂരു തുറമുഖവും കർവാർ തുറമുഖവും കൂടാതെ രണ്ട് തുറമുഖങ്ങള്‍ കൂടി നിർമ്മിക്കാന്‍ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് കർണാടക സാമ്പത്തിക സെക്രട്ടറി ഡോ പി സി ജാഫർ പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യവസായ വളർച്ച പ്രകടമാണ്. രാജ്യത്തിന്‍റെ ജിഡിപിയില്‍ 8 ശതമാനം കർണാടകയില്‍ 2023 24 വർഷത്തില്‍ കർണാടകയുടെ ജിഡിപി 10.2 ശതമാനമാണ് വളർച്ച. കർണാടക സർക്കാറിന്‍റെ വാണിജ്യ വ്യവസായ ഡിപാർട്ട്മെന്‍റ് സെക്രട്ടറി രമൺദീപ് ചൗധരി, ന്യൂസ് ട്രെയിൽ ഡയറക്ടർ സിദ്ദിഖ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT