ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

Published on

ഇടുക്കിയില്‍ തകര്‍ത്തു പെയ്ത മഴയില്‍ ഒരു ടെംപോ ട്രാവലര്‍ വാന്‍ ഒഴുകിപ്പോയ ദൃശ്യം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇടുക്കി, കൂട്ടാര്‍ സ്വദേശി റെജിയുടെ ജീവനോപാധിയായിരുന്നു ആ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്. മലവെള്ളത്തില്‍ നിന്ന് തിരികെ കിട്ടിയ തകര്‍ന്ന വാഹനത്തിന് മുന്നില്‍ തരിച്ചു നിന്ന് റെജിക്ക് ആശ്വാസമായി സുഹൃത്തുക്കള്‍ എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തും ബംഗളൂരുവിലുമൊക്കെയായി ഐടി മേഖലയില്‍ ജോലി ചെയ്യുന്ന മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മറ്റൊരു ട്രാവലര്‍ വാന്‍ റെജിക്ക് വാങ്ങി നല്‍കിയത്. വാഹനത്തിന്റെ താക്കോല്‍ കൂട്ടാറില്‍ വാഹനം ഒഴുകിപ്പോയ പാലത്തില്‍ വെച്ചു തന്നെ റെജിക്ക് കൈമാറി.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍
തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

നമ്മള്‍ ഒരു ബുദ്ധിമുട്ടിലാണെന്ന് അറിഞ്ഞപ്പോള്‍ കൂട്ടുകാരെടുത്ത് തന്നതാ. പബ്ലിസിറ്റി വേണ്ടെന്ന് അവര്‍ പറഞ്ഞതാണ്. ശരിക്കും പറഞ്ഞാല്‍ ഓട്ടങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു പോയിരുന്നു. പുതിയ വണ്ടി വന്നാല്‍ പോയും അത് മറ്റുള്ളവര്‍ അറിഞ്ഞു വരാന്‍ ഏറെ നാളുകളെടുക്കുമല്ലോ. അതുകൊണ്ടാണ് അവരുടെ പേര് പറയേണ്ട സാഹചര്യം വന്നത്. ശരിക്കും പറഞ്ഞാല്‍ ആരും ആരെയും സഹായിക്കാത്ത ഒരു കാലഘട്ടത്തില്‍ ഇങ്ങനെ സഹായിക്കാന്‍ വന്നപ്പോള്‍ വലിയ സന്തോഷമുണ്ട്. ഇങ്ങനെ സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. അഞ്ജിത, സുബിന്‍ എന്നിവരും പേര് വെളിപ്പെടുത്താത്ത മറ്റൊരാളുമാണ് വാഹനം വാങ്ങിത്തന്നത്. പേര് വെളിപ്പെടുത്തരുതെന്ന് ഇവരെല്ലാവരും പറഞ്ഞിരുന്നതാണ്. രണ്ട് പേര്‍ ഐടി ജീവനക്കാരാണ്.

റെജി

ഒലിച്ചു പോയത് തന്റെ വാഹനമാണെന്ന് കൂട്ടുകാരോട് താന്‍ പറഞ്ഞിരുന്നില്ലെന്ന് റെജി ദ ക്യുവിനോട് പറഞ്ഞു. വാഹനം പോയതിന്റെ ഷോക്കിലായിരുന്നു. വാര്‍ത്ത വന്നതോടെ ഒരുപാട് ആളുകള്‍ വിളിച്ച് സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഒരിടത്തു നിന്നും ഞാന്‍ സഹായം സ്വീകരിച്ചില്ല. ഒരുപാട് വീടുകളൊക്കെ ഒലിച്ചു പോയവരുണ്ട്. അതിനിടയില്‍ ഞാന്‍ ഒരു സഹായം വാങ്ങുന്നത് ശരിയല്ലാത്ത കാര്യമാണെന്ന് തോന്നി. ആ സമയത്ത് ഇതേ സുഹൃത്തുക്കള്‍ തന്നെ പണവുമായി സമീപിച്ചിരുന്നു. അവര്‍ക്ക് വരാന്‍ കഴിയാത്തതുകൊണ്ട് മറ്റൊരാളാണ് വന്നത്. വീട്ടില്‍ വന്ന് സംസാരിച്ചെങ്കിലും പണം വാങ്ങാന്‍ ഞാന്‍ തയ്യാറായില്ല. അതുകൊണ്ട് ഇവര്‍ തന്നെ വാഹനം ഏര്‍പ്പാടാക്കി വാങ്ങിത്തരികയായിരുന്നു.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍
തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?

ഒഴുകിപ്പോയ ട്രാവലര്‍ കൂടാതെ 26 സീറ്റുള്ള മറ്റൊരു മിനി ബസ് കൂടി റെജിക്ക് സ്വന്തമായുണ്ട്. എടുത്തിട്ട് ഒന്നര വര്‍ഷത്തോളമായെങ്കിലും 15,000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിട്ടുള്ളത്. ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വര്‍ഷം ടാക്‌സ് അടച്ചത് പോലും കടം വാങ്ങിയാണ്. ടെംപോ ട്രാവലര്‍ അത്യാവശ്യം ഓട്ടം ഉള്ള വണ്ടിയായിരുന്നു. ട്രാവലര്‍ ഉള്ളതുകൊണ്ടാണ് രണ്ടാമത്തെ ബസ് കൂടി മെയിന്റെയിന്‍ ചെയ്ത് പോയത്. രണ്ട് വണ്ടികളും ഫിനാന്‍സില്‍ എടുത്തതാണ്. ഒരു പാഷനും ജീവിതമാര്‍ഗ്ഗവും ഇതായതുകൊണ്ട് ചെയ്തതാണ്. പിന്നെ ഒരു തകര്‍ച്ച വന്നപ്പോള്‍ കൂട്ടുകാര് കട്ടക്ക് സപ്പോര്‍ട്ടായിട്ട് കൂടെയുണ്ടായിരുന്നു. അതില്‍ സന്തോഷം.

ഒഴുകിപ്പോയ വണ്ടി നാലു വര്‍ഷം മുന്‍പാണ് എടുത്തത്. രണ്ടര വര്‍ഷം കൂടി ഫിനാന്‍സ് ബാക്കിയുണ്ടായിരുന്നു. കൂട്ടാര്‍ എസ്ബിഐയുടെ മുന്നിലുള്ള റോഡിലാണ് കഴിഞ്ഞ നാല് വര്‍ഷമായി വാഹനം ഇടുന്നത്. മഴക്കാലത്ത് പോലും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. പെട്ടെന്ന് മഴ പെയ്യുകയും പെട്ടെന്ന് വെള്ളം കയറുകയും ചെയ്തു. വാഹനം പാര്‍ക്ക് ചെയ്തിരുന്നതിന് അടുത്ത് പാലം ഇടിഞ്ഞു പോയി. അപ്പോഴുണ്ടായ കുത്തൊഴുക്കിലാണ് വാഹനം ഒലിച്ചു പോയത്. അവിടെ നിന്ന് 200 മീറ്റര്‍ അകലെ നിന്നാണ് വണ്ടി കിട്ടിയത്. ജീവന്‍ പണയം വെച്ചാണ് ആ വാഹനം കെട്ടി നിര്‍ത്തിയത്. ബാക്കി ഫിനാന്‍സ് അടക്കണമെന്നാണ് കമ്പനി പറഞ്ഞത്. എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെജി പറഞ്ഞു.

ഒക്ടോബര്‍ 18ന് രാവിലെയാണ് കൂട്ടാര്‍ എസ്ബിഐക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രാവലര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു. 200 മീറ്റര്‍ അകലെ നിന്ന് തകര്‍ന്ന നിലയില്‍ പിന്നീട് വാഹനം കണ്ടുകിട്ടി. തുലാവര്‍ഷ മഴ കനത്തതോടെ ഇടുക്കിയില്‍ പെയ്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലിലാണ് വാന്‍ ഒഴുകിപ്പോയത്.

logo
The Cue
www.thecue.in