Gulf

ലോക വയോജന ദിനം: മുതിർന്ന പൗരന്മാർക്കായി ആഘോഷം സംഘടിപ്പിച്ച് ജിഡിആർഎഫ്എ

ലോക വയോജന ദിനത്തിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ)മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി അവരെ പങ്കെടുപ്പിച്ചു കൊണ്ട് കപ്പൽ യാത്ര നടത്തി. യാത്രയ്‌ക്കൊപ്പം വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും വകുപ്പിന്‍റെ

വീഡിയോ കോളിംഗ് സേവനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.തുഖർ സോഷ്യൽ ക്ലബ്ബിന്‍റെ സഹകരണത്തോടെയായിരുന്നു അന്താരാഷ്ട്ര വയോജന ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് വലിയ ശ്രദ്ധയും പരിചരണവും നൽകുന്ന ഉദ്യമങ്ങളുടെ ഭാഗമായാണ് പരിപാടി

മുതിർന്ന പൗരന്മാർക്ക് വകുപ്പ് നൽകുന്ന പ്രത്യേക പരിഗണനകളെ കുറിച്ചും വിവിധങ്ങളായ സേവനത്തെക്കുറിച്ചും യാത്രയിൽ അവബോധം നൽകി.മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന്‍റെ പ്രാധാന്യവും ചടങ്ങിൽ ചർച്ചയായി.സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾക്കും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുന്നതിൽ ജിഡിആർഎഫ്എ എപ്പോഴും മുൻപന്തിയിലാണ്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ.ഇനിയും അവർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികൾ തുടരുമെന്ന് വകുപ്പിലെ ഇൻസ്റ്റിറ്റിറ്റ്യൂഷണല്‍ സപ്പോർട്ട് അസിസ്റ്റന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹുസൈൻ ഇബ്രാഹിം അഹമ്മദ് പറഞ്ഞു

ആഡംബരക്കപ്പലിൽ യാത്രക്കാർക്ക് വിസ്മയകരമായ അനുഭവം ആസ്വദിച്ചതിനും പങ്കെടുക്കുന്നവരുടെ അവസ്ഥയെ ഗുണപരമായി ബാധിക്കുന്നതിനും സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള വിനോദ പരിപാടികളും മറ്റും ചടങ്ങിൽ ഉൾപ്പെടുത്തിയിയിരുന്നു.ലോക വയോജന ദിനമായ ഒക്ടോബർ 1ന് പ്രായമായവരെ പ്രത്യേകം ആദരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം അവതരിപ്പിച്ചത്.

പ്രായമായ വ്യക്തികളെ ബഹുമാനിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന് അവരുടെ പ്രധാന സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനുമായ വയോജന ദിനം ആചരിക്കുന്നത്. റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ)മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി അവരെ പങ്കെടുപ്പിച്ചു കൊണ്ട് കപ്പൽ യാത്ര നടത്തി. യാത്രയ്‌ക്കൊപ്പം വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും വകുപ്പിന്‍റെവീഡിയോ കോളിംഗ് സേവനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.തുഖർ സോഷ്യൽ ക്ലബ്ബിന്‍റെ സഹകരണത്തോടെയായിരുന്നു അന്താരാഷ്ട്ര വയോജന ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് വലിയ ശ്രദ്ധയും പരിചരണവും നൽകുന്ന ഉദ്യമങ്ങളുടെ ഭാഗമായാണ് പരിപാടി

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT