POPULAR READ

വീഡിയോ: മുറിവേറ്റ കാലുമായി മരുന്നുകട തേടിയെത്തിയ തെരുവ് നായ, ഫാര്‍മസിസ്റ്റിന് മുന്നില്‍ കാലുയര്‍ത്തി നീട്ടി സഹായം തേടി

THE CUE

മുറിവേറ്റാല്‍ മനുഷ്യരെ പോലെ ആശുപത്രിയിലേക്കോ വൈദ്യസഹായം കിട്ടുന്നയിടത്തേക്കോ ഓടിയെത്താനുള്ള വിവേചന ബുദ്ധി മൃഗങ്ങള്‍ക്ക് ഉണ്ടോ?. ഇസ്താന്‍ബൂളില്‍ നിന്നുള്ള മുറിവേറ്റ ഒരു തെരുവുനായയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്. ഫാര്‍മസിസ്റ്റിനെ തേടി മരുന്നുകടയുടെ വാതില്‍ കടന്നെത്തിയ തെരുവ് നായ വെള്ള കോട്ടിട്ട ഫാര്‍മസിസ്റ്റിന് നേരെ മുറിവേറ്റ കാല്‍ ഉയര്‍ത്തി നീട്ടി നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്.

'ദ ഡോഡോ'യിലൂടെ പ്രചരിച്ച വീഡിയോ തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റേതാണ്. മൃഗസ്‌നേഹിയായ ബനു സെന്‍ഗിസിന്റെ ഫാര്‍മസിയിലേക്കാണ് സഹായം തേടി തെരുവ് നായ എത്തിയത്. തന്റെ ഫാര്‍മസിയില്‍ തെരുവ് നായകള്‍ക്ക് വിശ്രമിക്കാന്‍ മെത്ത വരെ ഒരുക്കി നല്‍കുന്ന മൃഗസ്‌നേഹി കൂടിയാണ് ഫാര്‍മസിസ്റ്റ്.

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫാര്‍മസിയിലേക്ക് സങ്കോചങ്ങളില്ലാതെ കടന്നുവരുന്ന തെരുവ് നായ വാതിലിനരികില്‍ കുറച്ച് നേരം കാത്തുനില്‍ക്കുന്നു. ഫാര്‍മസിസ്റ്റ് ബനു എത്തുപ്പോള്‍ ഒട്ടും മടിക്കാതെ തന്റെ മുറിവേറ്റ കാല്‍ ഫാര്‍മസിസ്റ്റിന് നേരെ നീട്ടുന്നു. കാല്‍പാദത്തില്‍ മുറിവില്‍ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ആന്റിസെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കിയ ബനു ആന്റിബയോട്ടിക്കും നല്‍കിയാണ് നായയെ പരിചരിച്ചത്. മുറിവില്‍ മരുന്നുവെച്ച ശേഷം നന്ദി സൂചകമായി ഫാര്‍മസിസ്റ്റിന് കൈ നല്‍കി സ്‌നേഹം പ്രകടിപ്പിച്ച ശേഷം നിലത്ത് കിടന്ന് വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു തെരുവു നായ.

ഈ വീഡിയോ ഫാര്‍മസിസ്റ്റ് ബനു ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവെച്ചതോടെയാണ് ട്വിറ്റാരികളുടെ ഹൃദയം നിറഞ്ഞത്. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു എന്ന ഭാവമായിരുന്നു തന്റെ മുറിവിന് ആശ്വാസം തേടിയെത്തിയ നായയുടേതെന്ന് ബനു പറയുന്നു.

'ജൂൺ പോയാൽ ജൂലൈ'; ഫുൾ വൈബ് ആയി മേനെ പയർ കിയാ വീഡിയോ ഗാനം

മാർക്കോക്ക് ശേഷം വീണ്ടും ഹിറ്റടിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; ബ്രഹ്മാണ്ഡ തുടക്കം കുറിച്ച് "കാട്ടാളൻ"

അക്ഷയ് കുമാറും സെയ്ഫ് അലിഖാനും കൊച്ചിയിൽ; പ്രിയദർശൻ്റെ ബോളിവുഡ് ചിത്രത്തിന് തുടക്കം

'രാഹുലിനെതിരെ നിയമപരമായ പരാതികൾ ഇല്ല, ആരോപണം വന്നപ്പോൾ രാജിവെച്ചു' പ്രതിരോധിച്ച് ഷാഫി പറമ്പിൽ

ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി

SCROLL FOR NEXT