

130 ശതമാനം വാർഷിക വളർച്ച കൈവരിച്ചതിന്‍റെ ഭാഗമായി ജീവനക്കാർക്ക് ശമ്പളത്തില്‍ 30 ശതമാനം വർദ്ധന പ്രഖ്യാപിച്ച് മലയാളി സംരംഭകനായ അംജത് സിതാരയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുളള എല്ലാ ജീവനക്കാർക്കും ശമ്പളത്തില്‍ 30 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിട്ടുളളത്. എല്ലാ മാനേജർമാർക്കും പ്രീമിയം എസ്‌യുവി കാറുകളും നല്‍കും. റിയല്‍ എസ്റ്റേറ്റ്, മാനുഷികശേഷി വിഭാഗങ്ങളിലായി 20,000 ത്തോളം ജീവനക്കാരുളള സ്ഥാപനമാണിത്.
ജീവനക്കാർക്കായി റിവാർഡ് പ്രോഗ്രാമാണ് പ്രഖ്യാപിച്ചിട്ടുളളതെന്ന് ചെയര്‍മാന്‍ അംജദ് സിതാര പറഞ്ഞു. ഇതിന്‍റെ ഭാഗമായി ശമ്പളവർദ്ധനവ് കൂടാതെ ജോലി ജീവിതമെച്ചപ്പെടുത്താനുളള സംവിധാനങ്ങള്‍ ഉള്‍പ്പടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിസി ഗ്രൂപ്പിന്‍റെ സാന്നിദ്ധ്യമുണ്ട്.