Opinion

ഭൂരിപക്ഷ വർഗീയതയുടെ ഒറ്റുകാർ ആവരുത്

വഖഫ് ബോര്‍ഡ് സംരക്ഷണ റാലിയുടെ ഉദ്ഘാടന വേദിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി അടക്കമുള്ളവരുടെ പ്രസംഗം വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. റാലിക്ക് മുന്നോടിയായി നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ചതും വിവാദമായി. വിഷയത്തില്‍ ഡോ. കെ. അരുണ്‍ കുമാര്‍ എഴുതുന്നു.

1949 ഡിസംബര്‍ മാസം പതിനൊന്നിന് അംബേദ്കറും നെഹ്‌റുവും നേതൃത്വം നല്‍കിയ ഹിന്ദു കോഡ് ബില്ലെതിര്‍ത്ത് കൊണ്ട് രാംലീല മൈതാനത്ത് ഒത്തുകൂടിയ ആള്‍ക്കൂട്ടത്തോട് അയിത്തക്കാരന്റെ ബില്ലല്ലേ എന്ന് ആവര്‍ത്തിച്ച് ചോദിച്ചത് കര്‍പാത്രി മഹാരാജ് എന്ന തീവ്രഹിന്ദുത്വ നേതാവായിരുന്നു. ഹിന്ദു കോഡ് ബില്ലെനെതിരായ സമരം ധര്‍മ്മയുദ്ധം എന്നാണ് കര്‍പാത്രിയും സംഘപരിവാറും വിശേഷിപ്പിച്ചത്. യാജ്ഞവല്‍ക്യന്റെ ശ്രുതിയുദ്ധരിച്ച് ഭര്‍ത്താവിന്റെ ബഹുഭാര്യാത്വത്തെ ന്യായീകരിക്കുകയായിരുന്നു അവര്‍. ഏഴ് പതിറ്റാണ്ടിനിപ്പുറം കോഴിക്കോട് കടപ്പുറത്തെ വഖഫ് പ്രതിഷേധ റാലി വീണ്ടും ആ പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തുണ്ട്.

അന്നയിത്ത ജാതിക്കാരന്റെ ബില്ല് എന്നായിരുന്നു ജാതി വെറിപൂണ്ട ആള്‍ക്കൂട്ടം മുരണ്ടത് എങ്കില്‍ ഇന്ന് ചെത്ത് തൊഴിലാളിയുടെ കേരളം എന്ന ജാത്യാധിക്ഷേപത്തിനാണ് മതം കടന്ന ജാതി വെറി മറ നീക്കിയ സായാഹ്നം സാക്ഷ്യം വഹിച്ചത്. ഇര അന്ന് അംബേദ്ക്കറും ഇന്ന് പിണറായിയും എങ്കില്‍, വേട്ടക്കാരന്‍ ഹിന്ദുത്വത്തില്‍ നിന്ന് വര്‍ഗ്ഗീയ ഊര്‍ജ്ജം നേടി ഇറങ്ങിയ ന്യൂനപക്ഷ 'മത ' പാര്‍ട്ടിയായി എന്നു മാത്രം.

മരിച്ചാലും തീരില്ല ജാതിബോധം എന്ന് അംബേദ്ക്കര്‍ നീരീക്ഷിച്ചത് ആവര്‍ത്തിച്ചുറപ്പിക്കുയാണ് അവര്‍. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാര്‍ട്ടി' ഏറ്റെടുക്കുന്ന നിമിഷമാണത്. നാമജപ ഘോഷയാത്രയില്‍ സവര്‍ണ്ണ സ്ത്രീ നടത്തിയ ജാതി അധിക്ഷേപം രാഷ്ട്രീയമായി ഏറ്റെടുക്കുകയാണ് ലീഗ്.

മുണ്ടയില്‍ കോരന്‍ എന്ന ചെത്തുതൊഴിലാളി മരിച്ചിട്ട് വര്‍ഷങ്ങളായി. മകന്‍ മുഖ്യമന്ത്രിയായി. ചരിത്ര തുടര്‍ച്ചയോടെ രണ്ടാമതും മുഖ്യമന്ത്രിയായി. നേതാക്കളില്‍ ഏറ്റവും വലിയ ജനപിന്തുണ നേടി. പാര്‍ട്ടിയിലെ ഉന്നത പദവിയിലെത്തി. അച്ഛന്റെ അധ്വാനത്തിലും വിയര്‍പ്പിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞത് ഹര്‍ഷാരവത്തോടെ കേരളത്തിന്റെ പൊതുമണ്ഡലം ഏറ്റെടുത്തു. എന്നാലും പിണറായി ചെത്തുകാരന്റെ മകന്‍ എന്ന ജാതി ടാഗിലാണ് അവര്‍ രാഷ്ട്രീയ മര്‍മം കണ്ടെത്തുന്നത്.=

മരിച്ചാലും തീരില്ല ജാതിബോധം എന്ന് അംബേദ്ക്കര്‍ നീരീക്ഷിച്ചത് ആവര്‍ത്തിച്ചുറപ്പിക്കുയാണ് അവര്‍. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാര്‍ട്ടി' ഏറ്റെടുക്കുന്ന നിമിഷമാണത്. നാമജപ ഘോഷയാത്രയില്‍ സവര്‍ണ്ണ സ്ത്രീ നടത്തിയ ജാതി അധിക്ഷേപം രാഷ്ട്രീയമായി ഏറ്റെടുക്കുകയാണ് ലീഗ്.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്‍മാറിയപ്പോഴും ലീഗ് ഉറച്ചു നിന്നത് സാമുദായിക മതേതര പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റി മതപാര്‍ട്ടിയിലേക്കുള്ള മാറ്റമുറപ്പിക്കാനാണ് എന്ന രീതിയിലായിരുന്നു കടപ്പുറത്തെ നേതാക്കള്‍ ആവേശം കൊണ്ടത്. അതുവഴി വെളിവായത് തീവ്ര വലതുപക്ഷ രാഷ്ട്രീയ മനോനിലയാണ് .

മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവര്‍ത്തിക്കുകയായിരുന്നു. മന്ത്രി റിയാസിന്റയും വീണയുടേയും മിശ്രവിവാഹത്തെ വ്യഭിചാരമായി കണ്ട് പരസ്യനിലപാട് എടുക്കുക വഴി പാര്‍ട്ടി അതിന്റെ സ്വന്തം ഭരണഘടനയെ കടലിലെറിയുകയായിരുന്നു. പാര്‍ട്ടി ഭരണഘടന രണ്ടാം അനുച്ഛേദത്തിലെ ലക്ഷ്യങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന ആശയത്തെയാണ് ഭരണഘടനാനുസൃതമായ മിശ്രവിവാഹത്തെ വ്യഭിചാരമായി സമീകരിക്കുക വഴി റദ്ദാക്കിയത്. പാര്‍ട്ടി വിട്ടാല്‍ ദീനകന്നു എന്ന വര്‍ഗ്ഗീയ നിര്‍വ്വചനം നല്‍കിയതു വഴി ലക്ഷ്യസങ്കല്‍പത്തിലെ നാമമാത്രമായ മതേതരത്വത്തെയും കൈയൊഴിഞ്ഞു.

ഹോമോഫോബിയ ഉയര്‍ത്തിപ്പിടിച്ച് മത പാര്‍ട്ടിയിലേക്കുള്ള പരിണാമം ആഘോഷമാക്കി. കെട്ട കാലത്തും വര്‍ഗ്ഗീയതയുടെ മുന കൂര്‍പ്പിക്കാതെ വച്ചവര്‍ മതരാഷ്ട്രീയത്തിന് മൂര്‍ച്ചയൊരുക്കുമ്പോള്‍ ആത്യന്തിക ലാഭം ഈ പണി നേരത്തേ ചെയ്തു കഴിഞ്ഞ സംഘപരിവാറിനും ജമാത്തെയ്ക്കുമായിരിക്കും. ഒപ്പം ലീഗിന്റെ ഈ പരിണാമത്തില്‍ മടുത്ത് മടങ്ങുന്ന പുതു തലമുറ ചെന്നെത്തുക ഇടതു പാളയത്തിലും ആയിരിക്കും.

ലീഡര്‍ഷിപ്പിനെ വാഴ്ത്തിയ ഹദീസുകള്‍ മതിയാവില്ല ഈ വന്‍ വീഴ്ചയില്‍ നിന്ന് പാര്‍ട്ടിയെ ജനഹൃദയങ്ങളിലേക്ക് തിരിച്ചടുപ്പിക്കാന്‍. ഒന്നേ പറയാനുള്ളു, വര്‍ത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിരോധമാകേണ്ടവര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഒറ്റുകാരാകരുത്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT