News n Views

‘ജയ് ശ്രീറാം മുഴക്കാത്തവരെ കബറിലേക്കയയ്ക്കൂ’; വിദ്വേഷ ഗാനത്തില്‍ നാല് പേര്‍ അറസ്റ്റില്‍ 

THE CUE

'ജയ്ശ്രീറാം മുഴക്കാത്തവരെ കബറിലേക്ക് അയയ്ക്കൂ' എന്ന വിദ്വേഷ ഗാനമൊരുക്കിയവര്‍ അറസ്റ്റില്‍. ഭോജ്പുരി-ഹിന്ദി ഗായകന്‍ വരുണ്‍ ബഹര്‍, ആല്‍ബത്തിന്റെ നിര്‍മ്മാതാവ് രാജേഷ് കുമാര്‍ വര്‍മ, പാട്ടെഴുത്തുകാരായ സന്തോഷ് യാദവ്, മുകേഷ് പാണ്ഡേ എന്നിവരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന രീതിയില്‍ വിദ്വേഷപ്രചരണം നടത്തല്‍ (153 A) സാമുദായിക വികാരം വ്രണപ്പെടുത്തല്‍ (298) എന്നീ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് നടപടി.

മനക്പൂരിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് ഗായകന്‍ വരുണ്‍ ബഹറിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും വീടിന്റെ ടെറസില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടിയെന്നും ആരോപിച്ച് ഇയാളുടെ സുഹൃത്ത് സന്ദീപ് രംഗത്തെത്തി.യുപി പൊലീസിന്റെ സമൂഹ മാധ്യമ നിരീക്ഷണ സെല്ലാണ്, വിദ്വേഷം പ്രചരിപ്പിക്കുന്ന ഹിന്ദി ആല്‍ബം ഒരുക്കിയവര്‍ക്കെതിരെ നടപടിയെടുത്തത്. ജൂലൈ 21 നാണ് ആല്‍ബം പുറത്തിറങ്ങിയത്. ഇതോടെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ തങ്ങള്‍ ചെയ്തതില്‍ തെറ്റില്ലെന്നായിരുന്നു ബഹര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. എതെങ്കിലും മതത്തെ എതിര്‍ക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. ക്രിസ്ത്യന്‍ എന്നോ മുസ്ലിം എന്നോ പാട്ടില്‍ പറയുന്നില്ല. ഞാന്‍ എന്റെ മതത്തെ സ്‌നേഹിക്കുന്നതില്‍ എന്താണ് തെറ്റെന്നും ബഹര്‍ ചോദിച്ചിരുന്നു. പാട്ട് പുറത്തിറങ്ങിയ ശേഷം രാജ്യത്ത് നിന്നും പുറത്തുനിന്നും ഭീഷണികളുണ്ടായി.

ഇതോടെ ഹിന്ദു യുവ വാഹിനി, ബജ്‌റംഗദള്‍ തുടങ്ങിയ സംഘടനകളാണ് തന്റെ തുണയ്‌ക്കെത്തിയതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ശ്രീരാമനെതിരായ വിഭാഗമാണ് തങ്ങളെ വേട്ടയാടുന്നതെന്നും പാട്ടിന്റെ പേരില്‍ തന്നെ കൊന്നാലും പ്രശ്‌നമില്ലെന്നുമായിരുന്നു സംഭവം വിവാദമായപ്പോള്‍ ഗാനരചയിതാവ് സന്തോഷ് യാദവിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് ടെഹ്‌സീന്‍ പൂനവാല ഉള്‍പ്പെടെയുള്ളവരാണ് വര്‍ഗീയത പരത്തുന്ന ആല്‍ബത്തിനെതിരെ പൊലീസിനെ സമീപിച്ചത്.

പാൻ 'ലോക' ഹിറ്റ്; വിദേശ ബോക്സ് ഓഫീസിൽ 100 കോടി കളക്ഷനുമായി ലോക:

ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' ജനകീയ പുരസ്കാരം

ലൈസന്‍സിങ് സേവനദാതാക്കള്‍ക്കായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ശില്‍പശാല

5 പാർട്ടുകളും മനസ്സിൽ കണ്ടുള്ള ഡിസൈനിങ്, 'ലോക' കോസ്റ്റ്യൂംസിലെ ബ്രില്യൻസ് ഒടിടി റിലീസിന് ശേഷം ചർച്ചയാകും: മെൽവി ജെ അഭിമുഖം

ഇന്‍സ്റ്റയോട് വലിയ താല്‍പര്യമില്ല, ഞാന്‍ ഫേസ്ബുക്കിന്‍റെ ആളാണ്: അജു വര്‍ഗീസ്

SCROLL FOR NEXT