Special Report

'കാസ്റ്റിംഗ് കോളും ഓഡിഷനും ഫെഫ്ക വഴി വേണ്ട', രജിസ്‌ട്രേഷന്‍ ഫിലിം ചേംബറിലെന്ന് സംഘടന

ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ട സംഘം അറസ്റ്റിലായതിന് പിന്നാലെ വ്യാജ ഓഡിഷനും കാസ്റ്റിംഗ് കോളും തടയാന്‍ താരസംഘടന അമ്മയും, ഫെഫ്കയും തീരുമാനിച്ചിരുന്നു. ഓഡിഷന്റെ പേരിലും കാസ്റ്റിംഗ് കോളിലൂടെയും നടക്കുന്ന ലൈംഗിക ചൂഷണവും, തട്ടിപ്പും തടയാന്‍ ഫെഫ്ക ഹെല്‍പ്പ് ലൈനും തുടങ്ങിയിരുന്നു. എന്നാല്‍ കാസ്റ്റിംഗ് കോളും, ഓഡിഷനും സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണെന്നും ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നും ഫിലിം ചേംബര്‍. സംവിധായകനെയും സാങ്കേതിക പ്രവര്‍ത്തകരെയും നിശ്ചയിക്കുന്നതിന് മുമ്പ് നിര്‍മ്മാതാവ് ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതും പ്രൊജക്ട് സമര്‍പ്പിക്കുന്നതും ഫിലിം ചേംബറിലാണ്. അതിനാല്‍ കാസ്റ്റിംഗ് കോളിലും ഓഡിഷനിലും സുതാര്യത ഉറപ്പാക്കാനും, കൃത്യത ഉറപ്പാക്കാനും ചേംബര്‍ ഇക്കാര്യം ഏറ്റെടുക്കുമെന്നാണ് സംഘടനയുടെ തീരുമാനം.

ടൈറ്റില്‍ രജിസ്‌ട്രേഷന് പ്രൊജക്ട് സമര്‍പ്പിക്കുമ്പോള്‍ നിര്‍മ്മാതാവ് നല്‍കുന്ന അഫിഡവിറ്റിനൊപ്പം കാസ്റ്റിംഗ് കോളും, ഓഡിഷനും ചേംബറിനെ അറിയിക്കാമെന്ന സമ്മത പത്രവും ഇനി മുതല്‍ നല്‍കണം. എവിടെ വച്ചാണ് ഓഡിഷന്‍, തിയതി, സമയം എന്നിവ ഉള്‍പ്പെടെ യഥാസമയം ഫിലിം ചേംബറിനെ നിര്‍മ്മാതാവ് രേഖാമൂലം അറിയിക്കണമെന്നാണ് തീരുമാനം. ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്ത കാസ്റ്റിംഗ് ഡയറക്ടര്‍ക്കും, കാസ്റ്റിംഗ് ഏജന്‍സിക്കും ഓഡിഷനും കാസ്റ്റിംഗ് കോളും നടത്താമെന്ന തീരുമാനത്തെ തള്ളിയാണ് ഫിലിം ചേംബര്‍ തീരുമാനം. ഫെഫ്കയിലൂടെ അല്ല ഫിലിം ചേംബറിലൂടെയായിരിക്കണം കാസ്റ്റിംഗ് കോളും ഓഡിഷനും നടത്തേണ്ടതെന്നാണ് സംഘടനയുടെ നിലപാട്..

കാസ്റ്റിംഗ് കോള്‍ വിവാദത്തില്‍ ഫെഫ്കയുടെ നിലപാട്

പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് casting- മായി ബന്ധപ്പെട്ടും അല്ലാതേയും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെഫ്ക വിമന്‍സ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരില്‍ സ്ത്രീകള്‍ക്കും ട്രാന്‍സവുമണ്‍ കമ്മ്യുണിറ്റിയില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെടാവുന്നതാണ് .

+91 9645342226 എന്ന നമ്പറില്‍ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്.

casting agency/ casting directors നുമായി ഫെഫ്ക പ്രത്യേക രജിസ്‌റ്റ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഫെഫ്കയി രജിസ്റ്റര്‍ ചെയ്യപ്പെട്ട casting agencies/ directors-ന്റെ പൂര്‍ണ്ണവിവരങ്ങള്‍ പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷന്‍, അമ്മ, ഡയറക്‌റ്റേര്‍സ്സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുറ്റൈവ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ക്ക് കൈമാറും. Audition/ Casting എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങള്‍ക്ക് വലിയ തോതില്‍ തടയിടാന്‍ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഫെഫ്ക കരുതുന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT