ഫഹദ് ചിത്രത്തിനുള്‍പ്പെടെ വിലക്ക്,ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യില്ല

ഫഹദ് ചിത്രത്തിനുള്‍പ്പെടെ വിലക്ക്,ടൈറ്റില്‍ രജിസ്റ്റര്‍  ചെയ്യില്ല

കൊവിഡ് കാലത്ത് പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകളെ വിലക്കി ഫിലിം ചേംബര്‍. തിയറ്റര്‍ റിലീസിനോ, വിതരണത്തിനോ ഈ സിനിമകള്‍ക്ക് സംഘടനകളുടെ സഹായം ലഭ്യമാക്കേണ്ടെന്ന നിലപാടിലാണ് ചേംബര്‍ നേതൃത്വം. നിലവില്‍ പുതിയ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഫിലിം ചേംബറിലാണ്. സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിക്കുന്നത് വരെ പുതുതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.

കൊവിഡ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം പുതിയ സിനിമകള്‍ തുടങ്ങാമെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിലപാട്. ഈ തീരുമാനം ലംഘിച്ചാണ് മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രവും, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ-രജിഷാ വിജയനും തുടങ്ങിയതെന്നാണ് ഫിലിം ചേംബര്‍ നേതൃത്വം പറയുന്നത്. ഈ സിനിമകള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഓഗസ്റ്റ് 17ന് ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം സെക്കന്‍ഡിനും ഈ ഘട്ടത്തില്‍ അനുമതി നല്‍കേണ്ടെന്നാണ് ഫിലിം ചേംബര്‍ നിലപാട്. ദൃശ്യം സെക്കന്‍ഡ് ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ നടത്തിയിരുന്നുവെന്നാണ് സംഘടനാ ഭാരവാഹികള്‍ ദ ക്യു'വിനോട് പറഞ്ഞത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗിന് അനുമതി നല്‍കിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ചേംബര്‍ ആലോചിക്കുന്നത്.

ഫഹദ് ചിത്രത്തിനുള്‍പ്പെടെ വിലക്ക്,ടൈറ്റില്‍ രജിസ്റ്റര്‍  ചെയ്യില്ല
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തള്ളി മോഹന്‍ലാല്‍ ചിത്രവും; ദൃശ്യം 2 അടുത്ത മാസം ആരംഭിക്കും
ഫഹദ് ചിത്രത്തിനുള്‍പ്പെടെ വിലക്ക്,ടൈറ്റില്‍ രജിസ്റ്റര്‍  ചെയ്യില്ല
മൂന്ന് വര്‍ഷമായുള്ള ആലോചന, ദൃശ്യം രണ്ടാം ഭാഗവുമായി ജീത്തു, ലോക്ക് ഡൗണിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരെന്ന നിലയില്‍ മാക്ടാ ഫെഡറേഷന്‍ തൊഴില്‍ നിഷേധം നേരിടുന്നതില്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര നല്‍കിയ പരാതിയും ഫിലിം ചേംബര്‍ സ്വീകരിച്ചു. അമ്പത് ശതമാനം പ്രതിഫലം കുറച്ച് സിനിമ ചെയ്യാന്‍ മാക്ടയിലെ തൊഴിലാളികള്‍ ഒരുക്കമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും അറിയിച്ചിരുന്നു. പുതിയ സിനിമകള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാക്ട ഫെഡറേഷനുമായി സഹകരിക്കാനുള്ള ചര്‍ച്ചയും ഫിലിം ചേംബര്‍ നടത്തുന്നുണ്ട്.

സീ യൂ സൂണ്‍ എന്ന പേരില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ പ്രൊജക്ട് പരീക്ഷണ സ്വഭാവമുള്ള ചിത്രമാണ്. ഐ ഫോണില്‍ ചിത്രീകരിക്കുന്ന ഈ സിനിമ കൊവിഡ് കാലത്തെ അടച്ചുപൂട്ടലിനെ സര്‍ഗാത്മകമായി എങ്ങനെ മറികടക്കാമെന്ന ആലോചനയാണെന്നും അതിനാലാണ് പിന്തുണച്ചതെന്നും ഫെഫ്ക വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തോളമായി തൊഴില്‍ നഷ്ടപ്പെട്ട് നില്‍ക്കുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് സിനിമ ലഭിക്കുന്ന സാഹചര്യം തടയില്ലെന്നാണ് ഫെഫ്ക നേതൃത്വത്തിന്റെ നിലപാട്. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പറയുന്നത്.

ഉണ്ട സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും പൂര്‍ണമായും ഇന്‍ഡോര്‍ ലൊക്കേഷനില്‍ പൂര്‍ത്തിയാകുന്നതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണം. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ഹാഗര്‍, ലിജോ പെല്ലിശേരി ചെമ്പന്‍ വിനോദ് ജോസ് പ്രൊജക്ട് എന്നിവയും ജൂലൈയില്‍ ഷൂട്ട് തുടങ്ങാനിരിക്കുകയാണ്.

ഫഹദ് ചിത്രത്തിനുള്‍പ്പെടെ വിലക്ക്,ടൈറ്റില്‍ രജിസ്റ്റര്‍  ചെയ്യില്ല
പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല, വിമര്‍ശനങ്ങളോട് മഹേഷ് നാരായണന്‍
ഫഹദ് ചിത്രത്തിനുള്‍പ്പെടെ വിലക്ക്,ടൈറ്റില്‍ രജിസ്റ്റര്‍  ചെയ്യില്ല
ഫഹദ്-മഹേഷ് നാരായണന്‍ ചിത്രത്തിന് ഫെഫ്ക പിന്തുണ,ക്രൂ ഇല്ലാതെ ഐ ഫോണില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന പരീക്ഷണ സിനിമ

Related Stories

No stories found.
logo
The Cue
www.thecue.in