News n Views

ട്രാക്കിലേക്ക് ചാടിയ പശുവിനെ ട്രെയിന്‍ ഇടിച്ചിട്ടു; പശു ചത്തതില്‍ ലോക്കോ പൈലറ്റിന് ‘ഗോ രക്ഷകന്റെ’മര്‍ദ്ദനം 

THE CUE

പാളത്തിലേക്ക് ചാടിയ പശുവിനെ ട്രെയിന്‍ തട്ടിയതിന് ലോക്കോപൈലറ്റിനെ സ്വയം പ്രഖ്യാപിത ഗോ രക്ഷകന്‍ പിന്‍തുടര്‍ന്ന് മര്‍ദ്ദിച്ചു. ട്രെയിനിടിച്ച് പശുവിന് ജീവന്‍ നഷ്ടമായിരുന്നു. ഗുജറാത്തിലാണ് സംഭവം. ലോക്കോ പൈലറ്റ് ജിഎ ഛാലയ്ക്ക് നേരെയാണ് ആക്രമണവും അധിക്ഷേപവുമുണ്ടായത്. ഗ്വാളിയോര്‍ അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ പത്താന്‍ ജില്ലയിലെ സിദ്ധാപൂര്‍ ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്.

പൊടുന്നനെ പശു ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇതോടെ തീവണ്ടി പശുവിനെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ചത്ത പശുവിനെ ട്രാക്കില്‍ നിന്ന് നീക്കാന്‍ ലോക്കോ പൈലറ്റ് റെയില്‍വേ ജീവനക്കാരുടെ സഹായം തേടി. റെയില്‍വേ ജീവനക്കാര്‍ ചത്ത പശുവിനെ മുറിച്ച് നീക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ബിപിന്‍സിങ് രാജ്പുത് എന്ന യാത്രക്കാരന്‍ ലോക്കോ പൈലറ്റിനെ അധിക്ഷേപിക്കാനാരംഭിച്ചു.

പശുവിനെ കൊല്ലാന്‍ എന്ത് അധികാരം എന്ന് ചോദിച്ചാണ് ഇയാള്‍ കയര്‍ക്കാനാരംഭിച്ചത്. തുടര്‍ന്ന് 150 ഓളം വരുന്ന സ്വയം പ്രഖ്യാപിത ഗോ രക്ഷകര്‍ സ്‌റ്റേഷനില്‍ ഒത്തുകൂടി ലോക്കോ പൈലറ്റിനെതിരെ അധിക്ഷേപവും ഭീഷണിയും ആരംഭിച്ചു. എന്നാല്‍ ഇവിടെ നിന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നു. തീവണ്ടിയിലുണ്ടായിരുന്ന രാജ്പുത് തുടര്‍ന്നുള്ള രണ്ട് സ്റ്റേഷനുകളില്‍ വണ്ടി നിര്‍ത്തിയപ്പോഴും ഛാലയെ മര്‍ദ്ദിച്ചു.

ഇതോടെ പൊലീസ് സഹായം തേടാനായി ഇദ്ദേഹം മെഹ്‌സാനയില്‍ ഇറങ്ങി. എന്നാല്‍ പിന്‍തുടര്‍ന്നെത്തിയ രാജ്പുത് അവിടെ വെച്ചും ലോക്കോ പൈലറ്റിനെ മര്‍ദ്ദിച്ചു. ഒടുവില്‍ ഇദ്ദേഹത്തിന്റെ പരാതിയില്‍ റെയില്‍വേ പൊലീസ് രാജ്പുത്തിനെ അറസ്റ്റ് ചെയ്തു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT