Premium

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

കൃഷ്ണ പൂജപ്പുര രചനയും കൃഷ്‌ണനുണ്ണി മംഗലത്ത് സംവിധാനവും നിർവഹിച്ച 'ട്രിപ്പിൾ ഡെക്കർ' മനോരമ മാക്സ് സ്ട്രീം ചെയ്യുന്നു. ഒരു ഇൻഡിപെന്റന്റ് മൂവിയുടെ വളർച്ച, സിനിമ മുന്നോട്ട് വയ്ക്കുന്ന കേന്ദ്ര പ്രമേയം എന്നീ വിഷയങ്ങളെ മുൻനിർത്തി ഡയറക്ടർ കൃഷ്ണനുണ്ണി മംഗലത്തുമായി നടത്തിയ അഭിമുഖം.

മനോരമ മാക്സിലേക്ക്...

സിനിമ ചെയ്യണം എന്നുള്ളതായിരുന്നു പണ്ടുമുതലേയുള്ള ആഗ്രഹം. കുറേ സിനിമകൾ പ്ലാൻ ചെയ്തെങ്കിലും അതൊന്നും നടന്നില്ല. ടൈം ഇങ്ങനെ പോവുന്നു, വർക്കൊന്നും നടക്കുന്നില്ല എന്നായപ്പോഴാണ് ഞങ്ങൾ തന്നെ ഒരു ഇൻഡിപെൻഡന്റ് മൂവി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ ചെയ്ത സിനിമയാണ് 'ട്രിപ്പിൾ ഡെക്കർ'. എന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യത്തെ ഇൻഡിപെൻഡന്റ് സിനിമയുടെ പേര് 'ട്രാൻസിഷൻ'. കൂട്ടുകാരൊക്കെ ചേർന്ന് വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമയായിരുന്നു ട്രാൻസിഷൻ. 2020ലെ തമിഴ്നാട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ മെൻഷൻ അവാർഡും ചമ്പൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സ്ക്രീൻ പ്ലേയ്ക്കുള്ള അവാർഡും ആ സിനിമയ്‌ക്കായിരുന്നു.

വീണ്ടുമൊരു ഇൻഡിപെൻഡന്റ് മൂവി ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് 'ട്രിപ്പിൾ ഡെക്കർ' സംഭവിക്കുന്നത്. ഈ സിനിമ ചെയ്തുകഴിഞ്ഞപ്പോൾ പലർക്കും അയച്ചുകൊടുക്കുകയും മനോരമ മാക്സിന് ഇഷ്ടപ്പെടുകയും അവരത് ഫീച്ചർ ചെയ്യുകയുമാണുണ്ടായത്.

സിങ്കപ്പൂർ മുതൽ തിരുവനന്തപുരം ജില്ലയിലെ അമ്പൂരി വരെ

ശ്രീലത കൃഷ്ണയാണ് സിനിമ പ്രൊഡ്യൂസ്‌ ചെയ്തത്. വളരെ ചെറിയ ബഡ്ജെറ്റിലാണ് ഈ സിനിമയും ചെയ്തത്. ചർച്ചകൾ നടക്കുമ്പോഴേ തീരുമാനിച്ചതായിരുന്നു ഇൻഡിപെന്റന്റ് മൂവി എന്നത് കേൾക്കുമ്പോൾ ആദ്യം എല്ലാവരും ചിന്തിക്കുക ഒരൊറ്റ ലൊക്കേഷനിൽ വളരെ ചെറിയ ബഡ്ജറ്റിലൊരു സിനിമ എന്നതാണ്. എന്നാൽ ഒരൊറ്റ ലൊക്കേഷനിൽ ഒതുക്കാതെ മാക്സിമം വൈഡ് ആക്കാൻ ശ്രമിക്കുക എന്ന ആശയം ആദ്യമേ ഉണ്ടായിരുന്നു. കൂടാതെ ആളുകൾക്ക് ബോറടിക്കാതിരിക്കാനും അവരുടെ ശ്രദ്ധ മാറാതിരിക്കാനുമൊക്കെ വേണ്ടിയാണ് ഈ ലൊക്കേഷൻ ഷിഫ്റ്റും അതുപോലെ ഒരുപാട് ആക്റ്റേഴ്‌സിനെ കൊണ്ടുവരുകയും ചെയ്തതിനു പിന്നിലെ ലക്ഷ്യം. സ്‌ക്രീൻ പ്ലേയും ഇതനുസരിച്ചാണ് എഴുതിയത്. സിങ്കപ്പൂർ, കന്യാകുമാരി അങ്ങനെ സിനിമയുടെ ക്യാൻവാസ് വലുതാണ്. ഇത്ര ചെറിയ ബഡ്ജറ്റിൽ ഇത് സാധിച്ചെടുത്തതിൽ പലരും അഭിനന്ദിക്കുന്നുണ്ട്.

ഡാർക്ക് ഹ്യൂമറിലേക്ക് വന്ന കഥ

കൃഷ്ണ പൂജപ്പുര സാർ കേരള കൗമുദിക്കുവേണ്ടി ലേഖനങ്ങൾ എഴുതുമായിരുന്നു. അതിനിടയിൽ ഒരു സ്പൂഫ് പോലെ എഴുതിയ ലേഖനത്തിൽ നിന്നാണ് ഇതൊരു സിനിമയാക്കാൻ പറ്റുമോ എന്ന ചോദ്യം വന്നത്. ആദ്യം ഇതൊരു സ്പൂഫ് പോലത്തെ കോമഡി ടൈപ്പ് ആയിരുന്നു. ഡിസ്ക്കഷനിടെയാണ് ഈ ഒരു ഴോണർ പ്ലാൻ ചെയ്യാമെന്നതിലേക്ക് എത്തിയത്. ഒരു കഥയുണ്ടാക്കുകയും എഴുത്തിലൂടെ അതൊരു ഡാർക്ക് ഹ്യൂമറിലേക്ക് എത്തുകയും ചെയ്തു എന്ന് പറയാം. ഇതിന്റെ പ്രിമൈസും സിറ്റുവേഷൻസും വന്നപ്പോൾ എന്തുകൊണ്ട് ഇതിന് ഇങ്ങനൊരു ട്രീറ്റ്മെന്റ് കൊടുത്തുകൂടാ എന്ന ചോദ്യത്തിൽ നിന്നാണ് ഈ സിനിമയുണ്ടാവുന്നത്.

ട്രിപ്പിൾ ഡെക്കറിനെക്കുറിച്ച്

ഡാർക്ക് ഹ്യൂമർ സിനിമകൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് വാസൻ ബാലയുടെ 'മോണിക്ക ഒ മൈ ഡാർലിംഗ്' (Monica, O My Darling) ശ്രീരാം രാഘവിന്റെ അന്ധാധുൻ നെൽസന്റെ കോലമാവ് കോകില തുടങ്ങിയ സിനിമകളൊക്കെ കണ്ടതിനു ശേഷമാണ്. ഇങ്ങനെയാണ് ഇതുപോലൊരു സിനിമ വർക്ക് ചെയ്യണം എന്ന ആഗ്രഹം വരുന്നത്. ഡാർക്ക് ഹ്യൂമറിൽ മലയാളത്തിൽ ഭയങ്കര ഇമ്പ്രെസീവ് ആയി തോന്നിയ ഒരു സിനിമയാണ് മോഹിനിയാട്ടം. അനുരാഗ് കശ്യപിന്റെ സിനിമകളിൽ കാണുന്ന പോലെ ത്രില്ലിംഗിൽ സിനിമ പോവുമ്പോഴും അതിനിടയിൽ ഹ്യൂമർ ആഡ് ചെയ്തിട്ടുള്ള ഒരു ശൈലിയൊക്കെ സ്വീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഥയ്ക്ക് അനുയോജ്യമായ രീതിയിൽ അതുകൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ഒരു കൃഷ്ണ പൂജപ്പുര - കൃഷ്ണനുണ്ണി മംഗലത്ത് കൊളാബറേഷൻ

കൃഷണ സാർ എന്റെ ഫാമിലി ഫ്രണ്ടാണ് . ട്രാന്സിഷന്റെ സ്ക്രീനിങ് സമയത്തു സാർ വന്നിട്ടുണ്ടായിരുന്നു. കൃഷ്ണ സാറിന്റെ മറ്റൊരു സ്ക്രിപ്റ്റ് സിനിമയാക്കാനുള്ള ശ്രമത്തിനിടയിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. എന്തുകൊണ്ട് അത്ര ബഡ്ജറ്റ് ഒന്നുമില്ലാത്ത ഒരു ഇൻഡിപെന്റണ്ട് സിനിമ എന്ന ചോദ്യത്തിൽ നിന്നാണ് ഈ ഒരു കൊളാബ്രേഷൻ ഉണ്ടാകുന്നത്.

ഈ അച്ചീവ്മെന്റ് എന്റെ വിജയം

ആദ്യം സിനിമ ചെയ്തപ്പോൾ 10000 രൂപയ്ക്ക് സിനിമ ചെയ്തു എന്ന നിലയിലുള്ള അപ്രസിയേഷൻസ് ആണ് വന്നുകൊണ്ടിരുന്നത്. ആദ്യത്തെ സിനിമ, എന്നെ അറിയുന്ന ആളുകൾ നന്നായിരുന്നു എന്നൊക്കെ പറഞ്ഞു. അതല്ലാതെ വലിയൊരു ഓഡിയൻസിന്റെ അഭിപ്രായം കിട്ടിയിരുന്നില്ല. പക്ഷേ ഈ സിനിമയെ സംബന്ധിച്ച് എന്നെ അറിയാത്ത ആളുകൾ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുമ്പോൾ സന്തോഷമുണ്ട്. പ്രതീക്ഷിച്ചതിനപ്പുറമുള്ള ഒരു സർക്കിളിൽ നിന്ന് കോളുകൾ വരുന്നു സിനിമ കൊള്ളാം എന്ന് പറയുന്നു, പോസിറ്റീവും നെഗറ്റീവും പറയുന്നവരുണ്ട്. അവരൊക്കെ നമ്മുടെ എഫർട്ടിനെ മാനിക്കുന്നു എന്ന് കാണുന്നതിൽ വലിയ സന്തോഷമുണ്ട്.

ആക്റ്റേഴ്‌സ്

ആക്റ്റേഴ്‌സ് എല്ലാവരും പുതിയ ആൾക്കാരാണ്. മെയിൻ ലീഡ് ക്യാരക്ടർചെയ്തത് അഖിൽ ശ്രീകുമാരൻ എന്ന നടനാണ്. വൈഷ്ണവി ഗൗരിക്കുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റുരണ്ടുപേർ. വലിയൊരു ഓഡിഷൻ നടത്താനുള്ള ബഡ്ജറ്റ് ഒന്നുമില്ലായിരുന്നു. വർക്കനുസരിച്ച് അവർ അയച്ച ഷോ റീലുകളിൽ നിന്ന് ഫിലിറ്റർ ചെയ്ത് എടുത്തതാണ്.

ഫ്രണ്ട്സും ഫ്രണ്ട്സിന്റെ കെയറോഫിലുള്ള ആളുകളുമാണ് കൂടുതലും ഈ സിനിമയുടെ ഭാഗമായത്. എന്റെ കൊച്ചച്ചൻ, എന്നെ പഠിപ്പിച്ച സാറ് അങ്ങനെ എനിക്ക് പരിചയമുള്ളവർ അവർക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയ ക്യാരക്ടറുകൾ ചെയ്തിട്ടുണ്ട്. ആർക്കും അങ്ങനെ വലിയ അഭിനയപരിചയമൊന്നുമില്ല. പക്ഷേ എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്.

ഇൻഡിപെന്റന്റ് സിനിമകളോടുള്ള താല്പര്യം

ഞാൻ ആദ്യം മുതലേ ഇൻഡിപെന്റന്റ് മൂവീസ് അതായത് റോബർട്ട് റോഡ്രിഗ്സിന്റെയും റിച്ചാർഡ് ലിക്ലേറ്ററിന്റേയുമൊക്കെ സിനിമകൾ കാണുമായിരുന്നു. നോളൻ ആണെങ്കിലും സ്റ്റീവൻ സ്പിൽബെർഗ് ആണെങ്കിലുമൊക്കെ അവരുടെ തുടക്ക സിനിമകൾ വലിയ പ്രൊഡക്ഷൻ ഹൗസുകൾ ഇല്ലാതിരുന്നപ്പോൾ അവർക്കു പറ്റുന്ന റിസോഴ്സസ് ഉപയോഗിച്ചാണ് സിനിമ ചെയ്തിരുന്നത്. സ്ലേക്കർ, ഫോളോയിങ് ഒക്കെ ഇങ്ങനെ ഉണ്ടായ സിനിമകളാണ്. റോബർട്ട് റോഡ്രിഗ്സിന്റെ 'El Mariachi ' എന്റെ ഇൻസ്പിരേഷനാണ്. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമയാണ് El Mariachi. ബഡ്ജെറ്റില്ലാതെ വന്നപ്പോൾ അദ്ദേഹം ലാബ് ടെസ്റ്റിന് പോയിട്ട് ബോഡി ലാബിന് കൊടുത്തു. ഇതിൽ നിന്നൊക്കെ കിട്ടിയ പൈസ വച്ചാണ് സിനിമ ചെയ്തത്. പിന്നീട് അത് വലിയൊരു പ്രൊഡക്ഷൻ ഹൗസ് വാങ്ങിക്കുകയാണുണ്ടായത്. ഇപ്പൊ ഉള്ള മിക്ക ഡിറക്ടർമാരും ആദ്യം ചെയ്തത് ഇൻഡിപെന്റന്റ് മൂവീസ് ആണ്. ഉദാഹരണമാണ് അനോറയുടെ ഡയറക്ടർ സീൻ ബേക്കറിന്റെ ആദ്യത്തെ സിനിമ അതും ഒരു ഇൻഡിപെന്റന്റ് മൂവിയാണ്.

കേരളത്തിൽ 'അറ്റെൻഷൻ പ്ലീസ്', അതുപോലെ 'ആട്ടം', 'ആയിരത്തൊന്ന് നുണകൾ', 'ഫെമിനിച്ചി ഫാത്തിമ' പോലുള്ള സിനിമകൾ ഐ എഫ് എഫ് കെ പോലൊരു പ്ലാറ്റ്ഫോമിൽ വലിയ വിജയം കൈവരിക്കുമ്പോൾ നമുണ്ടാവുന്ന ഇൻസ്പിരേഷൻ വലുതാണ്.

സ്വപ്നങ്ങളിലേക്കുള്ള ചെറിയ തുടക്കം

ഇതെന്റെ ഒരു ചെറിയ ശ്രമമാണ്. ആദ്യത്തെ സിനിമയിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി കൊമേഷ്യൽ വാല്യൂ ഉള്ള സിനിമ ചെയ്യണമെന്നതായിരുന്നു ആഗ്രഹം. ആ നിലയിലാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ഞാൻ ഈ സിനിമ ആസ്പയറിങ് ഫിലിം മേക്കർസിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. അവർക്കിത് കാണുമ്പോൾ എന്തെങ്കിലും ഒരു ഇൻസ്പിരേഷൻ കിട്ടിയാൽ അതെന്റെ വിജയമാണ്. എനിക്ക് പറ്റുന്ന രീതിയിലുള്ള റിസോഴ്സസ് വെച്ച് ചെയ്ത സിനിമയാണിത്. എന്നെക്കാൾ കഴിവുള്ള ഒരുപാട് പേര് പുറത്ത് ഉണ്ടാകും. ഇത് ഇൻസ്പിരേഷനായെടുത്ത് അവരും സിനിമ ചെയ്യണം. അതാണ് എന്റെ ഒരു സന്തോഷം.

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ തമിഴ് റീമേക്കിൽ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാമിനെ പോലെ ആയില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത: സത്യരാജ്

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ ടീസർ പുറത്തിറങ്ങി

മൂന്ന് പതിറ്റാണ്ടുകളോളം എവറസ്റ്റിന്റെ വഴികാട്ടിയായ 'ഗ്രീൻ ബൂട്സ്'

കൊല്ലം തൂക്ക് ലോഡിംങ് പുതുമുഖങ്ങൾക്ക് ഒപ്പം ഒരു ടിനു പാപ്പച്ചൻ പടം; കൊല്ലം കോട്ട കമ്പനി ഫസ്റ്റ് ലുക്ക്

SCROLL FOR NEXT