

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രം ആരം തിയറ്ററുകളില്‍. ബുക്ക്‌മൈഷോ, ടിക്കറ്റ്‌ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. UA 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിര്‍വഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവരാണ് ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത്. ഹരിചരണ്‍, സിതാര കൃഷ്ണകുമാര്‍, സയനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍., അശ്വിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
ബാബു പിള്ളയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റിയൂം ഡിസൈന്‍: സുജിത് മട്ടന്നൂര്‍, മേക്കപ്പ്: കിരണ്‍, മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടര്‍: റോബിന്‍ ടോം, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സ് സിറ്റി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമിനിക്, സ്റ്റില്‍സ്: സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍: മാമിജോ, ഡിസ്ട്രിബ്യൂഷന്‍: റോവാന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് & ഗുഡ് ഫെല്ലാസ്, ഡിജിറ്റല്‍: ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്: ബ്രിങ്‌ഫോര്‍ത്ത്, പി.ആര്‍.ഒ: ഐശ്വര്യ രാജ്.