

കുടുംബ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ ആസ്വദിച്ചു കാണാൻ സാധിക്കുന്ന സമ്പൂർണ്ണ ഫാമിലി എന്റർടെയ്‌നർ ചിത്രം "അവറാച്ചൻ ആൻഡ് സൺസ്" ട്രെയിലർ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബിജു മേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. രസകരമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഡ്രാമ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിലെത്തും.
ബിജുമേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ് എന്നിവരാണ്.
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് സനൽ ദേവാണ് സംഗീതം പകരുന്നത്. അഖിൽ യെശോധരൻ ലൈൻ പ്രൊഡ്യൂസറായും, അജി കുറ്റിയാനി ആർട്ട് ഡയറക്ടറായും, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാര മേഖലയിലും പ്രവർത്തിച്ചിരിക്കുന്നു. റഷീദ് അഹമ്മദ് മേക്കപ്പും, ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും, വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും കൈകാര്യം ചെയ്യുന്നു.
ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറായും, ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ബബിൻ ബാബുവാണ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്. ബിജിത് ധർമടം (സ്റ്റിൽസ്), സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ് (മാർക്കറ്റിംഗ്), ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് (ഡിജിറ്റൽ മാർക്കറ്റിംഗ്), ബ്രിങ് ഫോർത്ത് (അഡ്വെർടൈസിങ്), പ്രോമൈസ് സ്റ്റുഡിയോസ് (വി എഫ് എക്സ്), ടെൻ പോയിന്റ് (പബ്ലിസിറ്റി ഡിസൈൻ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.