News n Views

പാലാ ഉപതെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ പട്ടണങ്ങളില്‍ മികച്ച പോളിങ്; മലയോരമേഖലകളില്‍ തിരക്ക് കുറവ് 

THE CUE

മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ആദ്യ മണിക്കൂറുകളില്‍ നഗരമേഖലകളില്‍ മികച്ച പോളിങ്. അതേസമയം ഗ്രാമപ്രദേശങ്ങളില്‍ അധികം തിരക്ക് ദൃശ്യമല്ല. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ. പോളി ടെക്‌നിക്ക് കോളജിലെ 119ാം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. ഭാര്യ ആലീസ മക്കളായ ടീന ദീപ എന്നിവരോടൊപ്പമെത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

78 ശതമാനത്തിന് മുകളില്‍ പോളിങ്ങുണ്ടാകുമെന്നും നൂറുശതമാനം വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ. എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.വിജയം ഉറപ്പാണെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. പോളിങ് ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി പ്രതികരിച്ചു. ആദ്യ മണിക്കൂറില്‍ 7.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടിടത്ത് മോക് പോളിനിടെ സാങ്കേതികത്തകരാര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിവി പാറ്റ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചിരുന്നു. വലവൂര്‍ യുപി സ്‌കൂളിലെ 95ാം നമ്പര്‍ ബൂത്തിലും പനമറ്റം എച്ച് എസ് എസിലെ 171 ാം നമ്പര്‍ ബൂത്തിലുമാണ് വി വി പാറ്റ് മാറ്റി സ്ഥാപിച്ചത്. 179107 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 76 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT