എം എം മണി 
News n Views

‘എന്തേലും ഒണ്ടാക്കിവെച്ചിട്ട് പോകും’; ഉത്തരേന്ത്യന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി എം എം മണി

THE CUE

വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഐഎഎസ് ഓഫീസര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം എം മണി. ഐഎഎസ് ഓഫീസര്‍മാര്‍ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ പട്ടയവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. വടക്ക് നിന്നെല്ലാം വരുന്ന ചില ആളുകളുണ്ട്. അവര്‍ എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കി വെച്ചിട്ട് പോകും. നമ്മള്‍ അതിന്റെ ഫലം അനുഭവിക്കണം. മുന്‍ ജില്ലാ കളക്ടര്‍ കൗശികന്‍ പട്ടയം കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞത് നമ്മുടെ വായില്‍ മണ്ണിടുന്ന പണിയാണെന്നും മണി പ്രതികരിച്ചു. കട്ടപ്പനയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും വേദിയിലുണ്ടായിരുന്നു.

മാങ്കുളം പ്രൊജക്ട്. അവിടെ പത്തുനൂറ് വര്‍ഷമായി ജീവിക്കുന്ന ആളുകളാ. പട്ടയഭൂമിക്ക് നഷ്ടപരിഹാരം കൊടുത്താമതി. സര്‍ക്കാര്‍ഭൂമിക്ക് കൊടുക്കേണ്ടെന്ന് പറഞ്ഞു. ഇന്നേവരെ അവിടെ ഒന്നും നടന്നില്ല.
എം എം മണി

നിവേദിത പി ഹരന്‍ മുണ്ടക്കയം വഴി വന്ന് മൂന്നാര്‍, നേര്യമംഗലം വഴി ഇറങ്ങിപ്പോയി. എന്നിട്ട് പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ നിര്‍മ്മാണം നിയന്ത്രിക്കണമെന്ന് ഒരു തീട്ടൂരമിറക്കി. ആ തീട്ടൂരവും വലിച്ചോട്ട് ഇപ്പോഴും നടക്കുകയാണ് നമ്മള്‍. ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ ഈ പ്രശ്‌നങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി സഹായിക്കണം. ചില ഉദ്യോഗസ്ഥര്‍ ഇലക്ഷന്‍ കമ്മീഷന്റെ ആളുകളായാണ് വന്നത്. അവര്‍ക്ക് കുളിക്കാന്‍ മിനറല്‍ വാട്ടര്‍ വേണം. കേരളത്തിലെ ഐഎഎസുകാരാണെങ്കില്‍ നമ്മള്‍ കൈകാര്യം ചെയ്ത് വിടുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT