ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം
Published on

ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനും കെ പോപ്പിനും ഗ്രാമി പുരസ്കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയ്ക്ക് പുരസ്കാരം ലഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യ ഗ്രാമി പുരസ്കാരമാണിത്.

'മ്യൂസിക് ഫോർ ജോൺ വില്യംസി'ലൂടെ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരമാണ് സ്റ്റീവൻ സ്പീൽബർഗ് സ്വാന്തമാക്കിയത്. ഈ നേട്ടത്തോടെ എമ്മി, ഗ്രാമി, ടോണി, ഓസ്കർ എന്നീ പുരസ്കാരങ്ങൾ നേടിയ കലാകാരനായി സ്പിൽബർഗ് മാറി. കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സി’ലെ ‘ഗോൾഡൻ‍’ എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്കാരവും നേടി.

അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയുമായ ലേഡി ഗാഗയും ഗ്രാമി പുരസ്കാരം നേടി. ‘ആബ്ര കാ ഡാബ്ര’യിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് നേട്ടം. അമേരിക്കൻ‌ റാപ്പർ കെന്‍ഡ്രിക് ലാമര്‍ റാപ്പ് വിഭാഗത്തിൽ മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഇതോടെ, ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ഹിപ് ഹോപ് താരം എന്ന നേട്ടവും ലാമർ സ്വന്തമാക്കി. ലാമർ ഇതുവരെ 26 തവണ അവാർഡുകൾ നേടിയിട്ടുണ്ട്.

ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയിലായിരുന്നു ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ.

Related Stories

No stories found.
logo
The Cue
www.thecue.in