News n Views

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആറ് മണിക്കൂര്‍; സമീപവാസികളെ ഒഴിപ്പിക്കും; ജോലിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും ജില്ലാ ഭരണകൂടം

THE CUE

അടുത്ത വര്‍ഷം ജനുവരി ഒമ്പതിനുള്ളില്‍ മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ച് നീക്കുമെന്ന് ജില്ലാ ഭരണകൂടം. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ തകര്‍ക്കുക. ഇതിനായി രണ്ട് കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഫ്‌ളാറ്റ് പൊളിച്ച് നീക്കാന്‍ ആറ് മണിക്കൂറാണ് കണക്കാക്കിയിട്ടുള്ളത്. ഈ സമയത്ത് പ്രദേശവാസികളെ ഒഴിപ്പിച്ചായിരിക്കും സ്‌ഫോടനം നടത്തുക. സുരക്ഷ മുന്‍നിര്‍ത്തി ബേസ്‌മെന്റ് ഏരിയയില്‍ സ്‌ഫോടനം നടത്തില്ലെന്നും സബ് കളക്ടര്‍ അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്നതിനായി സമീപിച്ച കമ്പനികളുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തി.

അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്് അന്വേഷണസംഘം നാല് നിര്‍മ്മാതാക്കളുടെയും ആസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ഒരേ സമയമാണ് നാല് ഓഫീസുകളിലും പരിശോധന നടത്തിയത്. ഹാര്‍ഡ് ഡിസ്‌കുകള്‍ അടക്കമുള്ള രേഖകളാണ് സംഘം പിടിച്ചെടുത്തിട്ടുള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT