ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു
കണ്ണന്‍ രവി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പാന്തര്‍ ക്ലബ്, എടികെ സ്‌ക്വയര്‍ റസ്റ്ററന്‍റ് എന്നിവയുടെ ഉദ്ഘാടകനായി ഷാരൂഖ് ഖാന്‍.ദുബായ് ക്രീക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍, കണ്ണന്‍ രവിയുടെയും ദീപക് രവിയുടെയും നേതൃത്വത്തിലാണ് ഇരു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. ചടങ്ങില്‍ മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.
അത്യാധുനിക ഇന്‍റീരിയറുകള്‍ , ലോകോത്തര ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സംവിധാനം എന്നിവ ഉപയോഗിച്ചാണ് ക്ലബ്ബിന്‍റെ രൂപകല്‍പ്പന. ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്‌നാട്, കേരള എന്നിവിടങ്ങളിലെ രുചികളിലുള്ള ഭക്ഷണമാണ് എടികെ സ്‌ക്വയര്‍ റസ്റ്ററന്‍റില്‍ ലഭ്യമാണ്. ദുബായ് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ്, മറ്റ് ആഡംബര സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കൂട്ടായ്മയാണ് കണ്ണന്‍ രവി ഗ്രൂപ്പ്. ഷാരൂഖ് ഖാന്‍റെ പേരില്‍ ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ ലോഞ്ച് ചെയ്ത കൊമേഴ്സ്യല്‍ ടവര്‍ ചരിത്രം കുറിച്ചിരുന്നു. ലോഞ്ചിങ് ദിനത്തില്‍ തന്നെ ഏകദേശം 5,000 കോടിയിലേറെ രൂപയുടെ പ്രോപ്പര്‍ട്ടികളാണ് വിറ്റുപോയത്. ഒരു സെലിബ്രിറ്റിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ഇത്രവേഗം വിറ്റഴിയുന്നത് ദുബായ് വിപണിയിലും ആദ്യ സംഭവമായിരുന്നു.
