News n Views

മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗ് തടഞ്ഞ് പൊലീസ്, മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു,മൊബൈലുകളടക്കം പിടിച്ചെടുത്തു 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് തടഞ്ഞ് പൊലീസ്. കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് മുന്നില്‍ നിന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍, ന്യൂസ് 18 കേരള, 24 ന്യൂസ്എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ക്യാമറകളും മൈക്കുകളും മൊബൈലുകളുമടക്കം പിടിച്ചുവെച്ചിരിക്കുകയുമാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടക്കേണ്ടത് വെന്‍ലോക്ക് ആശുപത്രിയിലാണ്.വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവിടെ നിന്ന് റിപ്പോര്‍ട്ടിംഗ് നടത്തുന്നവരെയാണ് പൊലീസ് സംഘം നിര്‍ബന്ധപൂര്‍വം നീക്കിയത്.

മംഗളൂരു പൊലീസ് കമ്മീഷണര്‍ പിഎസ് ഹര്‍ഷ നേരിട്ടെത്തിയായിരുന്നു ഇത്. കര്‍ണാടക സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉള്ളവര്‍ മാത്രം ആശുപത്രി പരിസരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് പൊലീസ് നിലപാട്. മറ്റുള്ളവര്‍ മംഗളൂരു നഗരത്തിന് പുറത്തുപോകണമെന്നും അറിയിച്ചു. തുടര്‍ന്ന് മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുകയും ഉപകരണങ്ങള്‍ പിടിച്ചുവെയ്ക്കുകയുമായിരുന്നു. തങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ പ്രകോപനപരമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് പൊലീസ് വാദം. പ്രതിഷേധക്കാരെ വേട്ടയാടുന്നതിനായി മംഗളൂരു പൊലീസ് വ്യാഴാഴ്ച ആശുപത്രിയിലടക്കം കയറി അതിക്രമങ്ങള്‍ നത്തിയിരുന്നു. ആശുപത്രിക്ക് മുന്നില്‍ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കി പൊലീസ് രംഗത്തെത്തിയത്.

റിപ്പോര്‍ട്ടിംഗ് അനുവദിക്കാത്തത് അപ്രഖ്യാപിത അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പുമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം പ്രതികരിച്ചു. മംഗലാപുരം വേറൊരു രാജ്യമാണെന്ന മട്ടിലാണ് പൊലീസ് പെരുമാറുന്നത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം നടക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ അത് അറിയാന്‍ പാടില്ലെന്ന നിലപാടാണ് കേന്ദ്രവും കര്‍ണാടക സര്‍ക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നെത്തിയവരാണ് മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വിദ്വേഷ പ്രചരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ നേരത്തേ രംഗത്തെത്തിയിരുന്നു. മലയാളി പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിക്കുകയും വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്നും ഇതോടെയാണ് പൊലീസ് നടപടി ഉണ്ടായതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT