Kerala News

വാദത്തിലുറച്ച് പി.രാജീവ്, ഹേമ കമ്മിറ്റി പുറത്തുവിടരുതെന്ന് WCC ആവശ്യപ്പെട്ടു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടതായി നിയമമന്ത്രി പി.രാജീവ്. ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തില്‍ പി.രാജീവ് നടത്തിയ സമാന പരാമര്‍ശം വിവാദത്തിലായിരുന്നു. ഇതേതുടര്‍ന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് പി.രാജീവ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന വാദം ആവര്‍ത്തിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസിനോട് പി.രാജീവ് പറഞ്ഞത്

ഞാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തിയിരുന്നു. ഇത് പരസ്യപ്പെടുത്തരുതെന്ന് അവര്‍ തന്നെ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിന് കീഴില്‍ അല്ല റിപ്പോര്‍ട്ട് എന്നതിനാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഇത് പരസ്യപ്പെടുത്തല്‍ നിര്‍ബന്ധമല്ല.

പി.രാജീവ് ഇന്ന് ആവര്‍ത്തിച്ചത്

നേരത്തെ എന്താണ് പറഞ്ഞതെന്ന് നോക്കിയില്‍ നന്നാവും. ഇത് കമ്മിറ്റിയാണ് കമ്മീഷനാണ്. ഇവര്‍ മൊഴി കൊടുക്കുന്നത് പൂര്‍ണമായും രഹസ്യാത്മകമാണെന്ന ഉറച്ച ബോധ്യത്തിലായിരിക്കും. ആ റിപ്പോര്‍ട്ടില്‍ ഇതെല്ലാം പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ആ റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. അതില്‍ നിന്ന് നിയമനിര്‍മ്മാണം വേണമെന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യത്തില്‍ പൊസിറ്റിവായാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ മറുപടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈകുന്നതില്‍ ഞങ്ങളുടെ ആശങ്ക നിരന്തരം പങ്കുവച്ചിട്ടുണ്ട്. എഴുതി നല്‍കിയതാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന്. മന്ത്രി എന്താണ് മറിച്ച് പറയുന്നത് എന്നറിയില്ല.

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT