എന്തിനാണ് വാശി, ഹേമ കമ്മിറ്റി പുറത്ത് വിടില്ലെന്ന് സജി ചെറിയാന്‍

എന്തിനാണ് വാശി, ഹേമ കമ്മിറ്റി പുറത്ത് വിടില്ലെന്ന് സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. എന്തിനാണ് വാശി പിടിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പഠിച്ച് നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഇതെങ്ങനെയാണ് പുറത്തുവിടുകയെന്നും മന്ത്രി ചോദിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

'ഇത് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. വിടാന്‍ പറ്റില്ലെന്ന് എഴുതി തന്ന ആള്‍ തന്നെ പറഞ്ഞാല്‍ പിന്നെ പുറത്ത് വിടാന്‍ പറ്റുമോ? അതിനെന്തിനാണിത്ര വാശിപിടിക്കുന്നത്?,' സജി ചെറിയാന്‍ ചോദിച്ചു.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം എന്നാണല്ലോ ഇതിലെ കാര്യം. അതിനായി നിയമം നിര്‍മിക്കുക. നിയമം നിര്‍മിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം വന്നുകഴിഞ്ഞു. തങ്ങളുടെ വകുപ്പ് ആ നിയമ നിര്‍മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

സജി ചെറിയാന്റെ വാക്കുകള്‍

ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട് ഈ രേഖ പുറത്തുവിടരുതെന്ന്. അതുപോലെ തന്നെ വിവരാവകാശ കമ്മീഷന്‍ പറഞ്ഞിട്ടുണ്ട് ഇത് പുറത്തുവിടാന്‍ സാധിക്കില്ലെന്ന്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇത് പുറത്തുവിടാത്തത്. എന്നാല്‍ ആ റിപ്പോര്‍ട്ടിനകത്ത് നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ പഠിച്ച് ഒരു നിയമം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു കരട് തയ്യാറാക്കും. നാലാം തീയതി സിനിമാ മേഖലയിലെ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം കൂടി കേള്‍ക്കും. അതിന് ശേഷം ആ കരട് നിയമവകുപ്പിന് കൊടുത്ത് അത് പൂര്‍ണതയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമം നിര്‍മിച്ചുകൊണ്ട് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഇത് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. വിടാന്‍ പറ്റില്ലെന്ന് എഴുതി തന്ന ആളു തന്നെ പറഞ്ഞാല്‍ പിന്നെ പുറത്ത് വിടാന്‍ പറ്റുമോ? അതിനെന്തിനാണിത്ര വാശിപിടിക്കുന്നത്?

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം എന്നാണല്ലോ ഇതിലെ കാര്യം. അതിനായി നിയമം നിര്‍മിക്കുക. നിയമം നിര്‍മിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം വന്നുകഴിഞ്ഞു. ഞങ്ങളുടെ വകുപ്പ് ആ നിയമ നിര്‍മാണത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്ന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിലെ രണ്ട് റിപ്പോര്‍ട്ടുകളുടെയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചാവും നിയമനിര്‍മാണം നടത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in