Coronavirus

കൊവിഡ് ഹെല്‍പ്പ് ലൈനില്‍ ചൂട് സമൂസ ചോദിച്ചു, യുപിയില്‍ യുവാവിന് സമൂസയ്‌ക്കൊപ്പം ശിക്ഷയും നല്‍കി അധികൃതര്‍   

THE CUE

അത്യാവശ്യകാര്യങ്ങള്‍ക്കുള്ള കൊവിഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് ചൂട് സമൂസയും മിന്റ് ചട്‌നിയും ചോദിച്ചയാള്‍ക്ക് സമൂസയ്‌ക്കൊപ്പം ശിക്ഷയും നല്‍കി അധികൃതര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. രാംപൂരില്‍ താമസിക്കുന്ന യുവാവാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സമൂസ ആവശ്യപ്പെട്ടത്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വിളിക്കാവുന്ന നമ്പര്‍ ആണിതെന്ന് അധികൃതര്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് തുടര്‍ന്നും സമൂസ ആവശ്യപ്പെട്ട് വിളിച്ചു കൊണ്ടിരുന്നു. ഇതോടെയാണ് സമൂസ വാങ്ങി എത്തിച്ച ശേഷം ഇയാളോട് സമീപത്തെ ഓടവൃത്തിയാക്കുന്ന ജോലി ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമായിരുന്നു നടപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തിയതിനാണ് നടപടിയെന്ന് ഡിഎമ്മിന്റെ ഓര്‍ഡറില്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ ഉത്തരവാദിത്തമുള്ള പൗരന്മാരാകുന്നതിനാണ് ഈ നടപടിയെന്നാണ് ഡിഎം ട്വിറ്ററിലൂടെ അറിയിച്ചത്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT