മനുഷ്യത്വരഹിത നിലപാട് തുടര്‍ന്ന് കര്‍ണാടക, കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ല 

മനുഷ്യത്വരഹിത നിലപാട് തുടര്‍ന്ന് കര്‍ണാടക, കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ല 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച മംഗലാപുരം-കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക. വയനാട്, കണ്ണൂര്‍ അതിര്‍ത്തികളിലെ റോഡുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിര്‍ത്തികളില്‍ രോഗികളെ തടയരുതെന്നും, ആശുപത്രി ആവശ്യങ്ങള്‍ക്കായി മംഗലാപുരം-കാസര്‍കോട് പാത തുറന്നുകൊടുക്കണമെന്നും ഹൈക്കോടതി കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇത് വ്യാപിക്കാതിരിക്കാനാണ് നടപടിയെന്നും കര്‍ണാടക കോടതിയില്‍ വാദിച്ചു. അവിടുത്തെ ആശുപത്രികള്‍ കൊവിഡ് ചികിത്സകള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

മനുഷ്യത്വരഹിത നിലപാട് തുടര്‍ന്ന് കര്‍ണാടക, കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ല 
‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് ആരും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്’, എല്ലാവര്‍ക്കും മദ്യം കുറിച്ച് നല്‍കാനല്ലെന്ന് ആരോഗ്യമന്ത്രി 

ഇരുട്ടി, കൂര്‍ഗ്, വിരാജ്‌പേട്ട റോഡ് എന്നിവ തുറക്കുന്ന കാര്യം കളക്ടര്‍ കത്ത് നല്‍കിയാല്‍ പരിഗണിക്കുമെന്നും കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ വയനാട് വഴി കേരളത്തിലേക്ക് രണ്ട് റോഡുകള്‍ തുറന്നിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലാപുരത്തെ രണ്ട് ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്ന് കര്‍ണാടകയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹൈക്കോടതിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചത്.

കേരള-കര്‍ണാടക അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. മംഗലാപുരത്തെത്താനാകാതെ വന്നതോടെ തിങ്കളാഴ്ച കാസര്‍കോട് രണ്ട് പേരായിരുന്നു മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in