Coronavirus

‘ടോയ് കാര്‍ ഓടിച്ച് ചെറുമകനൊപ്പം നടുറോഡില്‍’; ലോക്ക് ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ച് കര്‍ണാടക എംഎല്‍എ 

THE CUE

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും വീടിനുള്ളില്‍ കഴിയണമെന്നുമുള്ള ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കിയ കര്‍ണാടക എംഎല്‍എ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിജനമായ റോഡില്‍ ചെറുമകനൊപ്പം ടോയ് കാര്‍ ഓടിക്കാന്‍ ഇറങ്ങിയ ജെഡിഎസ് എംഎല്‍എ കെ ആര്‍ ശ്രീനിവാസിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പൊലീസുകാരുള്‍പ്പടെ നിശബ്ദരായി നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതെടെയാണ് എംഎല്‍എ ദേശീയപാതയില്‍ നിന്ന് മാറിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി രാജ്യം പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധിയുടെ, നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തി.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT