Coronavirus

ചികിത്സയ്ക്കായി പ്ലാസ്മ നല്‍കാമെന്ന് രോഗമുക്തരായ 200 തബ്‌ലീഗ് പ്രവര്‍ത്തകര്‍,ഡല്‍ഹിക്ക് പിന്നാലെ തെലങ്കാനയിലും മാതൃക  

THE CUE

കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ നല്‍കാമെന്നറിയിച്ച് രോഗമുക്തരായ 200 തബ്‌ലീഗ് പ്രവര്‍ത്തകര്‍. കൊവിഡ് ഭേദമായ എല്ലാവരും മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സമ്മതമറിയിച്ചവരില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്ലാസ്മ നല്‍കാനും, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കാനും തയ്യാറാണെന്ന് അറിയിച്ച് തെലങ്കാന, ആന്ധ്രാപ്രദേശ് തബ്‌ലിഗ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള 42 പേരും പ്ലാസ്മ ദാനത്തിന് തയ്യാറായി മുന്നോട്ട് വന്നിരുന്നു.

രോഗം ഭേദമായവരുടെ രക്തത്തിലുണ്ടാകുന്ന, കൊവിഡിനെതിരെ പൊരുതാന്‍ കഴിയുന്ന ആന്റിബോഡികള്‍ വേര്‍തിരിച്ചെടുത്ത് രോഗമുള്ളവരില്‍ ഉപയോഗിക്കുന്നതാണ് ചികിത്സാ രീതി. ചികിത്സയ്ക്കായി പ്ലാസ്മകള്‍ നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും, മതവും ജാതിയും നോക്കാതെ പരസ്പരം സഹായിക്കേണ്ട അവസരമാണ് ഇതെന്നുമാണ് മുതിര്‍ന്ന തബ്‌ലിഗ് പ്രവര്‍ത്തകന്‍ ദ ഹിന്ദുവിനോട് പറഞ്ഞത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT