നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തോളം മലയാളികള്‍

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷത്തോളം മലയാളികള്‍

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷത്തോളം മലയാളികള്‍. രജിസ്‌ട്രേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്രയും പേര്‍ മടങ്ങിവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ആറര വരെ 1.47 ലക്ഷം പേര്‍ നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കും പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതിനായി ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം നല്‍കിയത് ഞായറാഴ്ച വൈകിട്ട് ആറര മുതലാണ്. ഒരു ലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തുമെന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ മണിക്കറുകളില്‍ തന്നെ ഒന്നര ലക്ഷത്തോളം പേര്‍ മടങ്ങി വരാന്‍ താല്‍പര്യമറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ കണക്കുകൂട്ടിയതിലും ഏറെ പേര്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തും എന്ന് ഉറപ്പായിരിക്കുകയാണ്.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. അത്‌കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍, സന്ദര്‍ശന വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

Related Stories

No stories found.
logo
The Cue
www.thecue.in