News n Views

'ജയില്‍ സെല്ലിലും ബാത്‌റൂമിലും ക്യാമറ വെച്ചു' ; ഗുരുതര ആരോപണവുമായി മറിയം നവാസ് ഷെരീഫ്

ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ അധികൃതര്‍ സെല്ലിലും ബാത്‌റൂമിലും ക്യാമറ വെച്ചിരുന്നതായി ഗുരുതര ആരോപണവുമായി മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം. ഒരു അഭിമുഖത്തിലാണ് താന്‍ ജയിലില്‍ നേരിട്ട ചില അതിക്രമങ്ങളെക്കുറിച്ച് അവര്‍ ഉന്നയിച്ചത്. ജയില്‍ സെല്ലില്‍ മാത്രമല്ല, ബാത്‌റൂമിലും അവര്‍ ക്യാമറകള്‍ വെച്ചിരുന്നു. ഇന്ന് അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെയായിരുന്നു അതേക്കുറിച്ച് മറിയം പറഞ്ഞത്. ചൗധരി ഷുഗര്‍ മില്‍ കേസില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായപ്പോഴാണ് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായതെന്ന് മറിയം പറയുന്നു.

രണ്ട് തവണ താന്‍ ജയിലില്‍ കിടക്കേണ്ടി വന്നു. സ്ത്രീയായ താന്‍ നേരിട്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ജാള്യത മൂലം അവര്‍ക്ക് മുഖം വെളിയില്‍ കാണിക്കാന്‍ ധൈര്യമുണ്ടാകില്ല. -പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റായ മറിയം പറഞ്ഞു. മുറിയിലേക്ക് അതിക്രമിച്ച് കയറി പിതാവ് നവാസ് ഷെരീഫിന്റെ മുന്നില്‍വെച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്‌തെങ്കില്‍ പാകിസ്താനില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മറിയം പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാകിസ്താനിലല്ല, എവിടെയാണെങ്കിലും ഒരു സ്ത്രീയും ദുര്‍ബലയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൗധരി ഷുഗര്‍ മില്ലിന്റെ 7 മില്യണ്‍ രൂപ മൂല്യമുള്ള ഷെയറുകള്‍ 2008 ല്‍ മറിയം നവാസ് അനധികൃതമായി തന്റെ പേരിലാക്കുകയും അത് പിന്നീട് യുസഫ് അബ്ബാസ് ഷെരീഫിന്റെ പേരിലേക്ക് മാറ്റിയെന്നുമാണ് കേസ്. അതേസമയം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് മറിയത്തിന്റെയും പിഎംഎല്‍എന്‍ പാര്‍ട്ടിയുടെയും വാദം.

Cameras were Installed in My Jail Cell and Bathroom, Alleges Maryam Nawas Sharif

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT