CAA Protest

മൊബൈല്‍ സര്‍വ്വീസ് റദ്ദാക്കല്‍ ഡല്‍ഹിയിലും; വിവിധ മേഖലകളില്‍ ഇന്റര്‍നെറ്റിനും വോയ്‌സ് കോളിനും നിരോധനം

THE CUE

പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ രാജ്യതലസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലും മൊബൈല്‍ സേവന നിരോധനം. ഡല്‍ഹി പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വോയ്‌സ് കോള്‍, ഇന്റര്‍നെറ്റ്, മെസേജിങ് തുടങ്ങിയ സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ ഉപഭോക്താക്കള്‍ക്ക് മെസ്സേജ് അയച്ചു. വടക്ക്, മധ്യ ജില്ലകളിലും, മണ്ടി ഹൗസ്, മുസ്തഫാബാദ്, സീലംപൂര്‍, ജാഫര്‍ബാദ്, ജാമിയാ നഗര്‍, ഷെയ്ന്‍ ബാഗ്, ബാവന എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെയാണ് സേവനം നിഷേധിക്കപ്പെട്ടത്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് സേവനം നിര്‍ത്തിവെയ്ക്കലുണ്ടാകും. അധികൃതരില്‍ നിന്ന് അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ ഔട്ടേജ് തുടരും.
വോഡഫോണ്‍ ഐഡിയ
2014ന് ശേഷം രാജ്യത്തൊട്ടാകെ 350 തവണയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ലോകത്തേറ്റവും കൂടുതല്‍ തവണ മൊബൈല്‍ സര്‍വ്വീസ് നിരോധനമേര്‍പ്പെടുത്തുന്ന രാജ്യം ഇന്ത്യയാണ്.

പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. ഗുജറാത്തിലേയും ഉത്തര്‍പ്രദേശിലേയും തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും വിവിധ നഗരങ്ങളില്‍ റാലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ഇടതുപാര്‍ട്ടി നേതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് പൊലീസ് രാജാണ് നിലനില്‍ക്കുന്നതെന്ന് യെച്ചൂരി അറസ്റ്റ് വരിക്കവേ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യം ദുരിതത്തിലാണെന്ന് ഡി രാജ പറഞ്ഞു. ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. മാര്‍ച്ച് തടയാനായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് നിരവധി പേരാണ് ബാരക്കമ്പ റോഡില്‍ സംഘടിച്ചത്. ഇവിടെ വെച്ച് നേതാക്കളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ് മോശമായാണ് പെരുമാറിയതെന്ന് വിമര്‍ശനമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT