ഗാന്ധി പോസ്റ്ററുമായി പ്രതിഷേധം, ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹ അറസ്റ്റില്‍ 

ഗാന്ധി പോസ്റ്ററുമായി പ്രതിഷേധം, ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹ അറസ്റ്റില്‍ 

പൗരത്വ നിയമഭേദഗതിക്കെതിരായി ബംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ പൊലീസ് അറസ്റ്റില്‍. ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു. മാധ്യമങ്ങളോടും പ്രതിഷേധക്കാരോടുമായി സംസാരിക്കവേ രാമചന്ദ്രഗുഹയെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പ്രതിഷേധ സ്ഥലത്ത് നിന്ന് മുപ്പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് ബസിലേക്ക് കയറ്റുന്നതായും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധിച്ചവരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും അവര്‍ പറയുന്നു. പ്രതിഷേധ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്ന് കാട്ടിയാണ് രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

 ഗാന്ധി പോസ്റ്ററുമായി പ്രതിഷേധം, ബംഗളൂരുവില്‍ രാമചന്ദ്ര ഗുഹ അറസ്റ്റില്‍ 
പൗരത്വനിയമം: ‘നിഷ്‌കു’ അപകട ചോദ്യങ്ങള്‍ക്ക് മറുപടി

ബംഗളൂരുവിന് പുറത്ത് പലയിടത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുസ്ലിങ്ങളുടെ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്രതിഷേധക്കാരെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in