News n Views

മാവോയിസ്റ്റ് കൊല: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; സുതാര്യമാക്കാനെന്ന് വിശദീകരണം

THE CUE

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഫിറോസിനെ മാറ്റി. വി എ ഉല്ലാസിനെ പകരം ചുമതല നല്‍കി. രണ്ടാമത്തെ വെടിവെപ്പിന് സാക്ഷിയായ ഫിറോസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നതിനാലാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

കേസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. അന്വേഷണം സുതാര്യമാക്കുന്നതിനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. എസ് പി സന്തോഷ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

തണ്ടര്‍ബോള്‍ട്ട് വെടിവെച്ചതിന് പിന്നാലെ രണ്ട് പേല്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് പോലീസ് പറഞ്ഞിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യദിവസം മൂന്ന് പേരും രണ്ടാമത്തെ ദിവസം ഒരാളുമാണ് കൊല്ലപ്പെട്ടത്. ആയുധവുമായി രക്ഷപ്പെട്ട രണ്ട് പേര്‍ക്ക് വേണ്ടി ഉള്‍വനത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. പോലീസിന്റെ വാദത്തിനെതിരെ ആദിവാസി ആക്ഷന്‍ കൗണ്‍സിലും കൊല്ലപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി അയല്‍സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായവും തേടിയിരുന്നു.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT