അഭി പുത്തന്‍പുരക്കല്‍ 
അഭി പുത്തന്‍പുരക്കല്‍ 

വിക്കിപീഡിയയില്‍ പുരുഷന്റെ പ്രതിരൂപമായി മലയാളി; അഭി പുത്തന്‍പുരക്കലിനെ തേടി സോഷ്യല്‍ മീഡിയ

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയിലെ ഒരു ചിത്രത്തിന് പിന്നാലെയാണ് ഒരു സംഘം ട്വിറ്ററാറ്റികള്‍. ഒരാള്‍ 'മാന്‍' എന്ന വാക്ക് തെരഞ്ഞപ്പോള്‍ മലയാളി യുവാവിന്റേത് തോന്നിക്കുന്ന ചിത്രം കണ്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം.

കാതില്‍ കടുക്കനിട്ട്, താടിവെച്ച് നില്‍ക്കുന്ന ചോക്ലേറ്റ് നിറമുള്ള ചെറുപ്പക്കാരനെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ മലയാളിയെന്ന് തോന്നും. കുറച്ചുകാലമായി മലയാളി യുവാക്കളില്‍ പലരും പിന്തുടരുന്ന ബോക്‌സ് ഹെയര്‍ സ്റ്റൈല്‍ തന്നെയാണ് ചിത്രത്തിലെ 'ലോക പുരുഷ മാതൃക'യ്ക്കും.

ഒരു മനുഷ്യന്‍ (എ മാന്‍) എന്ന അടിക്കുറിപ്പ് മാത്രമുള്ള ചിത്രത്തില്‍ ആളുടെ പേര് ചേര്‍ത്തിട്ടില്ല. 'പുറത്ത്, താടിയുള്ള പുരുഷന്‍ കൈ കെട്ടി നില്‍ക്കുന്നു' എന്ന് വിശേഷണം ചിത്രത്തിന്റെ മെറ്റാ ഡേറ്റ തിരഞ്ഞാല്‍ ലഭിക്കും. കേരളത്തിന്റേത് എന്ന് തോന്നിക്കുന്ന പരിസരവും ഒരു ഇലക്ട്രിക് പോസ്റ്റും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണാം.

അഭി പുത്തന്‍പുരക്കല്‍ 
‘കാലികള്‍ ചാകുന്നതാണോ മനുഷ്യര്‍ മരിക്കുന്നതിനേക്കാള്‍ വലുത്?’; വായു മലിനീകരണത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതി

ട്വിറ്റര്‍ ബ്രെത്ത് എന്ന യൂസറാണ് ആദ്യം വിക്കിപീഡിയ പേജിന്റെ സ്‌ക്രീന്‍ പങ്കുവെച്ചത്. തുടര്‍ന്ന് ആശ്ചര്യം രേഖപ്പെടുത്തിയും മലയാളിയായതില്‍ അഭിമാനം പ്രകടിപ്പിച്ചും പലരും രംഗത്തെത്തി. ജോവിസ് ജോസഫ് എന്ന ട്വിറ്ററാറ്റി 'മല്ലു ഡൂഡിനെ' തിരഞ്ഞ് പിക്‌സബെയില്‍ എത്തി. ഇത്രയും നേരം തെരഞ്ഞുകൊണ്ടിരുന്നത് 'അഭി പുത്തന്‍പുരക്കല്‍' എന്ന ചെറുപ്പക്കാരനെയാണെന്നാണ് ജോവിസ് പറയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഭി പുത്തന്‍പുരക്കല്‍ 
‘മുഖ്യമന്ത്രിയാക്കിയതിന് 1000 കോടി അനുവദിച്ചു’; യെദ്യൂരപ്പ സര്‍ക്കാര്‍ ഫണ്ട് വെച്ച് വിലപേശിയെന്ന് അയോഗ്യനാക്കപ്പെട്ട എംഎല്‍എ

Related Stories

No stories found.
logo
The Cue
www.thecue.in