Around us

16കാരി ആത്മഹത്യ ചെയ്ത സംഭവം; ഒരു വര്‍ഷത്തിന് ശേഷം യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. 16കാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ വരന്തപ്പള്ളി സ്വദേശി അഭിരാമി(24) ആണ് അറസ്റ്റിലായത്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചതിനെ തുടര്‍ന്നാണ് പ്രതിയുടെ പങ്ക് മനസിലായതെന്ന് ടൗണ്‍ ഈസ്റ്റ് സി.ഐ പി.ലാല്‍കുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെണ്‍കുട്ടിയും അഭിരാമിയും മാത്രമുള്ള സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. മറ്റൊരു ആണ്‍കുട്ടിയുമായുള്ള അടുപ്പം അഭിരാമി വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഐ.പി.സി സെക്ഷന്‍ 377 അടക്കമുള്ള വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Woman held for sexual abuse

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT