Around us

‘നാളെ ശബരിമലയിലെത്തും’; എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനെന്നും തൃപ്തി ദേശായി

THE CUE

നാളെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി. എന്തു സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും. സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്നും തൃപ്തി ദേശായി പറഞ്ഞു.

2018ലെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുന്നുണ്ട്. യുവതികള്‍ കോടതി വിധിയുടെ പകര്‍പ്പുമായി എത്തിയാല്‍ ശബരിമല കയറാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. തന്റെ കൈവശം വിധിപ്പകര്‍പ്പുണ്ടെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെങ്കിലും വിധിയെ എതിര്‍ക്കുന്നവര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംരക്ഷണം നല്‍കണം. സ്ത്രീ പ്രവേശനം അനുവദിച്ച കോടതി വിധി നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അതിനെതിരെ നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT