Around us

ജെഎന്‍യു അക്രമം: ‘കൃത്യമായ ആസൂത്രണം’, വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കോഡ് ഭാഷകളില്‍ ആഹ്വാനം 

THE CUE

ജെഎന്‍യു അക്രമം ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എട്ട് എബിവിപി ഭാരവാഹികള്‍ അംഗങ്ങളായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ജെഎന്‍യു ചീഫ് പ്രോക്ടറും 'ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്' എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം ആസൂത്രണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍മാരായി 14 പേരാണുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 10 പേര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരുടെ മൊബൈല്‍ നമ്പറും, ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അക്രമണത്തിന് എത്തിയവര്‍ ആശയവിനിമയത്തിനായി കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളും കാമ്പസിലേക്കുള്ള വഴികളെ കുറിച്ച് സൂചന നല്‍കുന്ന സന്ദേശങ്ങളുമായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നത്. അക്രമം ആസൂത്രണം ചെയ്യുന്നതിനായി 'യൂണിറ്റി എഗെയിന്‍സ്റ്റ് ലെഫ്റ്റ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും ഉപയോഗിച്ചിരുന്നതായാണ് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ടില്‍ പറയുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിയും 2017-18 കാലഘട്ടത്തില്‍ എബിവിപി ജോയിന്റ് സെക്രട്ടറിയുമായിരുന്ന യോഗേന്ദ്ര ഷൗര്യ ഭരദ്വാജ് എന്നയാളാണ് ഈ ഗ്രൂപ്പ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണമുണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു ഈ ഗ്രൂപ്പ് നിര്‍മിച്ചത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രചരിച്ച മൊബൈല്‍ നമ്പറുകളെയെല്ലാം അഡ്മിന്‍മാര്‍ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തു. എബിവിപി ഭാരവാഹികളുള്‍പ്പടെയുള്ള അഡ്മിന്‍മാരും പിന്നീട് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. വാട്‌സ്ആപ്പിലൂടെ അക്രമം എങ്ങനെ എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് കൃത്യമായ ആസൂത്രണമാണ് എബിവിപി ഭാരവാഹികള്‍ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT