കുട്ടനാട്: ‘പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല’; പൊതുസ്വതന്ത്രനെന്ന് കോണ്‍ഗ്രസ്

കുട്ടനാട്: ‘പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല’; പൊതുസ്വതന്ത്രനെന്ന് കോണ്‍ഗ്രസ്

പാലായ്ക്ക് പിന്നാലെ കുട്ടനാട് സീറ്റിനെ ചൊല്ലിയും കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയതോടെ പൊതുസ്വതന്ത്രനെ നിര്‍ത്താമെന്ന് നിര്‍ദേശവുമായി കോണ്‍ഗ്രസ്. കുട്ടനാട്ടില്‍ പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം വിളിക്കണമെന്ന് കെ മുരളീധരന്‍ എം പി മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടു.

കുട്ടനാട്: ‘പാലാ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല’; പൊതുസ്വതന്ത്രനെന്ന് കോണ്‍ഗ്രസ്
ജനസമ്പര്‍ക്ക പരിപാടിയിലെ ഫോട്ടോ: ബിജെപി നേതാക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് കാരാട്ട് റസാഖ് എംഎല്‍എ

കുട്ടനാട്ടില്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാര്‍ നിര്‍ദേശിച്ചെങ്കിലും കേരളാ കോണ്‍ഗ്രസിലെ ഇരുപക്ഷവും തയ്യാറായിട്ടില്ല. മുന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കാണ് സീറ്റ് എന്ന കീഴ്‌വഴക്കം അംഗീകരിക്കണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം ജോസഫ് പക്ഷ നേതാവാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗവും തമ്മില്‍ യോജിപ്പിലെത്തില്ലെന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. പുനലൂര്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് കൊടുത്ത് പകരം കുട്ടനാട് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് തീരുമാനമെടുക്കണമെന്നാണ് കെ മുരളീധരന്‍ ഉള്‍പ്പെടുയുള്ളവരുടെ നിര്‍ദേശം.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in