Around us

ശരിക്കുള്ള എല്‍.ജെ.ഡി ഞങ്ങളാണ്, പാര്‍ട്ടി പിളര്‍ന്നെന്ന് വി സുരേന്ദ്രന്‍ പിള്ള

ലോക് താന്ത്രിക് ജനതാദള്‍ പിളര്‍ന്നുവെന്ന് വി. സുരേന്ദ്രന്‍ പിള്ള. എല്‍.ഡി.എഫിന് കത്ത് നല്‍കിയപ്പോള്‍ പിളര്‍പ്പ് പൂര്‍ണമായെന്നും യഥാര്‍ത്ഥ എല്‍.ജെ.ഡി തങ്ങളാണെന്ന് മുന്നണിയെ അറിയിച്ചുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. എം. വി ശ്രേയാംസ് കുമാറിന്റെ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും ഇനി തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നും സുരേന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി നോമിനേറ്റ് ചെയ്ത പ്രസിഡന്റാണ് ശ്രേയാംസ് കുമാര്‍. അതെ കമ്മിറ്റി തന്നെയാണ് 12 ഭാരവാഹികളെയും നോമിനേറ്റ് ചെയ്തത്. ഒരു നോമിനേറ്റഡ് പ്രസിഡന്റിന് സഹ ഭാരവാഹികള്‍ക്ക് എതിരെ അച്ചടക്കനടപടി എടുക്കാന്‍ അധികാരമില്ലെന്നും അത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു.

ഭാവി പരിപാടി തീരുമാനിക്കാന്‍ നാളെ യോഗം ചേരുമെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. എല്‍.ജെ.ഡിയെ രക്ഷിക്കുകയാണ് ലക്ഷ്യം. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പെട്ട 15 അംഗ കമ്മറ്റി നാളെ ചേര്‍ന്ന് തുടര്‍ നടപടികള്‍ തിരുമാനിക്കും. ജെ.ഡി.എസിലേക്ക് പോകില്ലെന്നും സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി.

വിമത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഇന്നലെയാണ് എല്‍.ജെ.ഡി നേതൃയോഗം തീരുമാനിച്ചത്. വി. സുരേന്ദ്രന്‍ പിള്ളയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ഷെയ്ക്ക് പി. ഹാരിസിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തിരുന്നു. സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തില്‍ അജയകുമാര്‍ എന്നിവരെയും സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിരുന്നു. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം ചേര്‍ന്നതില്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് നാല് പേര്‍ക്കെതിരെയും നടപടിയെടുത്തത്.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT