Around us

ആ ഫണ്ട് ഞാനിങ്ങെടുക്കുമെന്ന് സുരേഷ് ഗോപി ; പാലം നിര്‍മ്മാണം വൈകിപ്പിക്കുന്നതില്‍ മുന്നറിയിപ്പ് 

THE CUE

ഫണ്ട് അനുവദിച്ച് ഒരു വര്‍ഷമാകാറായിട്ടും പാലം പണി തുടങ്ങാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി സുരേഷ് ഗോപി എംപി. വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്ന് ഗ്രാമത്തില്‍ പാലം നിര്‍മ്മിക്കാനാണ് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇതോടെ, ഫണ്ട് തിരിച്ചെടുക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 15 ദിവസത്തിനകം നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ പണം പിന്‍വലിക്കുമെന്നാണ് അറിയിച്ചത്. ചുറ്റും വെള്ളം പൊങ്ങുന്നതിനാല്‍ മഴക്കാലത്ത് മാങ്കോട്ടുകുന്ന് ഗ്രാമവാസികള്‍ ഒറ്റപ്പെടും.

ഇതിന് പരിഹാരമായാണ് പാലം നിര്‍മ്മിക്കാന്‍ സുരേഷ് ഗോപി ഫണ്ട് അനുവദിച്ചത്. ഒരു വര്‍ഷത്തിനികം പാലം പണി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിര്‍മ്മാണം വൈകാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഈ മഴക്കാലത്തും തങ്ങള്‍ ഒറ്റപ്പെടുമെന്ന ആശങ്ക ഇവര്‍ വ്യക്തമാക്കുന്നു.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT