Around us

എക്‌സ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ് ; കേരള പൊലീസിന്റേത് വേണ്ടെന്ന് കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗണ്‍മാനെ നല്‍കാന്‍ നിര്‍ദേശം. കോഴിക്കോട് കമ്മീഷണര്‍ക്ക് ഇന്റലിജന്‍സ് എഡിജിപിയാണ് നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ കെ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. സുരക്ഷ നല്‍കേണ്ടി വരുമെന്നും ഔദ്യോഗിക നിര്‍ദേശം കിട്ടിയിട്ടില്ലെന്നുമാണ് കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്നാണ് കെ സുരേന്ദ്രന്റെ മറുപടി.

ഇത്തരത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുമില്ല. കേരള പൊലീസിന്റെ സുരക്ഷ തല്‍ക്കാലം വേണ്ട. അതില്‍ കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT