Around us

പറമ്പില്‍ ആട് കയറി, ദളിത് കര്‍ഷകനെ മര്‍ദ്ദിച്ച് കാലുപിടിപ്പിച്ച് ഉയര്‍ന്ന ജാതിക്കാര്‍; ഏഴ് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സവര്‍ണജാതിക്കാരന്റെ പറമ്പില്‍ ആട് കയറിയതിന് ദളിത് കര്‍ഷകനെ മര്‍ദ്ദിക്കുകയും കാല് പിടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പോള്‍രാജ് എന്ന കര്‍ഷകനായിരുന്നു ഉയര്‍ന്ന ജാതിക്കാരുടെ മര്‍ദ്ദനമേറ്റത്.

പോള്‍രാജിന്റെ ആട് ഉയര്‍ന്ന ജാതിയില്‍പെട്ടയാളുടെ പറമ്പില്‍ കയറി എന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. കയറഴിഞ്ഞ് പോയതിനെ തുടര്‍ന്നായിരുന്നു ആട് പറമ്പില്‍ കടന്നത്. മര്‍ദ്ദനത്തിന് ശേഷം ഇദ്ദേഹത്തോട് കാലില്‍ വീണ് മാപ്പ് പറയാനും ഇവര്‍ ആവശ്യപ്പെട്ടു. ഇയാള്‍ ഇവരുടെ കാലില്‍ വീണ് മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒക്ടോബര്‍ എട്ടിനാണ് സംഭവമുണ്ടായത്. പോള്‍രാജിന്റെ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരെണ്ണം മേല്‍ജാതിക്കാരന്റെ പറമ്പിലേക്ക് ഓടിക്കയറി, ആടിനെ പിടിച്ചുകൊണ്ടുവരാന്‍ പോള്‍രാജ് പിറകെ ഓടി. ഉയര്‍ന്ന ജാതിക്കാരനായ ശിവശങ്കു എന്നയാളുടെ പറമ്പിലേക്കാണ് ആട് ഓടിക്കയറിയത്. ഇതില്‍ പ്രകോപിതനായ ശിവശങ്കു പോള്‍രാജിനെ ആക്രമിച്ചു. പോള്‍രാജ് തിരിച്ചു അടിച്ചു.

തുടര്‍ന്ന് ശിവശങ്കു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ദളിതനായ ഒരാള്‍ ശിവശങ്കുവിനെ തല്ലിയത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് അപമാനമായി തോന്നി. തേവര്‍ സമുദായത്തിലെ മറ്റ് അംഗങ്ങളും ഇതോടെ സ്ഥലത്തെത്തി. തുടര്‍ന്ന് ഇവര്‍ പോള്‍രാജിനെ മര്‍ദ്ദിക്കുകയും ശിവശങ്കുവിന്റെ കാലില്‍ വീണ് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാലില്‍ വീണ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കഴുത്ത് മുറിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോള്‍രാജ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീഡിയോ പുറത്തുവന്നതോടെയായിരുന്നു സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ചൊവ്വാഴ്ച ശിവശങ്കു ഉള്‍പ്പടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം, ഐടി നിയമം, കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT