Around us

പട്ടിക ജാതിക്കാരനായ ഡിവൈഎഫ്‌ഐ നേതാവിനെ സവര്‍ണ ജാതിക്കാര്‍ വെട്ടിക്കൊന്നു, തിരുനെല്‍വേലിയില്‍ വന്‍പ്രതിഷേധം

THE CUE

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ കരൈയിരിപ്പില്‍ പട്ടികജാതിക്കാരനായ ഡിവൈഎഫ്‌ഐ നേതാവിനെ സവര്‍ണ ജാതിയില്‍പ്പെട്ട ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ തിരുനെല്‍വേലി ജില്ലാ ട്രഷററായ അശോകിനെയാണ് ബുധനാഴ്ച രാത്രിയില്‍ ഒരു സംഘം കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ ഉപേക്ഷിച്ചത്. ജാതി വിദ്വേഷമാണ് കൊലയ്ക്ക് പിന്നിലെന്നാണ് അശോകിന്റെ കുടുംബം പറയുന്നത്.

ബുധനാഴ്ച രാത്രിയാണ് സവര്‍ണജാതിയില്‍ പെട്ട ആളുകള്‍ അശോകിനെ കൊലപ്പെടുത്തിയത്. 23 വയസുകാരനായ അശോക് ഗംഗൈകൊണ്ടത്തെ ടയര്‍ ഫാക്ടറിയില്‍ ജോലിക്ക് ശേഷം രാത്രി 10.45ന് മടങ്ങിവുരമ്പോഴാണ് കൊലപാതകം നടന്നത്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ റെയില്‍വേ ട്രാക്കില്‍ മൃതദേഹം ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു.

കൊലപാതകികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അശോകിന്റെ കുടുംബം രാത്രി വൈകി 2.30 വരെ തിരുനെല്‍വേലി- മഥുര ദേശീയപാതയില്‍ റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് കമ്മീഷണര്‍ എത്തി ഉറപ്പ് നല്‍കിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

രണ്ടാഴ്ച മുമ്പ് അശോകിന്റെ അമ്മയെ സവര്‍ണ ജാതിയില്‍പ്പെട്ട യുവാക്കള്‍ അധിക്ഷേപിച്ചിരുന്നു. മകനുമൊപ്പം ബൈക്കില്‍ പുല്ലുചെത്തി കെട്ടിക്കൊണ്ടു വരുന്നതിനിടയില്‍ പല്ലുകെട്ട് യുവാക്കളുടെ ദേഹത്ത് തട്ടിയതിനായിരുന്നു യുവാക്കള്‍ അശോകിന്റെ അമ്മ ആവുദൈയമ്മാളിനെ അപമാനിച്ചത്. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ ആക്ട് അനുസരിച്ച് കേസെടുക്കാന്‍ അശോക് ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് തയ്യാറായിരുന്നില്ല. മറ്റ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഈ സംഭവത്തെ തുടര്‍ന്നാണ് സവര്‍ണ ജാതിയില്‍പ്പെട്ട യുവാക്കളുടെ സംഘം പകരംവീട്ടിയതെന്നാണ് അശോകിന്റെ കുടുംബം ആരോപിക്കുന്നത്. പൊലീസ് അന്ന് എസ് സി- എസ്ടി ആക്ട് പ്രകാരം കേസെടുത്തിരുന്നെങ്കില്‍ പ്രതികള്‍ അറസ്റ്റിലാകുമായിരുന്നെന്നും ഈ കൊലപാതകം നടക്കില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെ സമരങ്ങള്‍ക്കും ഡിവൈഎഫ്ഐ സമരങ്ങള്‍ക്കും എപ്പാഴും മുന്നില്‍ നിന്നിരുന്ന അശോക് കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേല്‍ ഡി.വൈ.എഫ്.ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു. ജൂണ്‍ 8ന് അശോക് തന്റെ ഫേസ്ബുക്കിലിട്ട അവസാനത്തെ പോസ്റ്റ് രക്തദാനം നടത്തുന്നതിന്റെ ചിത്രവും അതിന് മുന്നെയിട്ടത് നീറ്റ് പരീക്ഷയിന്മേല്‍ നടന്ന സമരത്തിന്റെ ചിത്രവുമാണ്.

കൊലപാതകത്തില്‍ പങ്കുള്ള എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും തിരുനെല്‍വേലി- മധുര റോഡില്‍ ഉപരോധം സംഘടിപ്പിക്കുകയാണ്. കുടുംബം ആരോപണം ഉന്നയിക്കുന്ന എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാവില്ലെന്നും കൊലപാതകം നടത്തിയ സംഘത്തെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT