Around us

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മലയാളിക്കും തമിഴര്‍ക്കും പ്രിയം രാഹുലിനോട്; മോദിക്ക് കേരളത്തില്‍ കിട്ടിയത് 36.19 ശതമാനം പിന്തുണ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വേണമെന്ന സര്‍വേയില്‍ കേരളം,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും പിന്തുണ കിട്ടിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക്. രാഹുല്‍ഗാന്ധി, നരേന്ദ്രമോദി എന്നിവരില്‍ ആരെ പ്രധാനമന്ത്രിയാക്കാനാണ് താല്‍പര്യമെന്നായിരുന്നു ചോദ്യം. ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയിലാണ് മലയാളികള്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ചത്.

കേരളത്തില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്ത 57.92 ശതമാനം വേരും രാഹുല്‍ഗാന്ധിക്കൊപ്പം നിന്നു. 36.19 ശതമാനത്തിന്റെ പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള 43.46 ശതമാനം പേരും രാഹുല്‍ഗാന്ധിയെ തെരഞ്ഞെടുത്തു. ഇവിടെ 28.1 ശതമാനമാണ് മോദിയെ പിന്തുണച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു സര്‍വേ. ഇതില്‍ ബാക്കിയിടങ്ങളില്‍ നരേന്ദ്രമോദിക്കാണ് പിന്തുണ ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 45.54 ശതമാനം പേര്‍ നരേന്ദ്രമോദിയെ പിന്തുണച്ചു. പശ്ചിമബംഗാളില്‍ 54.13ശതമാനവും അസമില്‍ 47.8 ശതമാനവും പിന്തുണ ലഭിച്ചു.

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

SCROLL FOR NEXT