Around us

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ, ജലീലിനെ രക്ഷിക്കാന്‍ പിണറായി വര്‍ഗീയത ഇളക്കിവിടുന്നു : രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെയാണ് ചോദ്യം ചെയ്യേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ തെളിയണമെങ്കില്‍ ഇതാണ് പോംവഴി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തണം. അങ്ങനെയൊരു സാഹചര്യത്തിലേക്കാണ് അന്വേഷണം നീളുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചുനില്‍ക്കാന്‍ യാതൊരു വഴിയും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലേക്ക് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്. മതേതര രാഷ്ട്രത്തില്‍ വര്‍ഗീയത പറയുകയും വര്‍ഗീയത ഇളക്കി വടുകയും ചെയ്യാമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. കള്ളം പറയാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മന്ത്രി കെടി ജലീലിനെ രക്ഷിക്കാനും മുഖ്യമന്ത്രി വര്‍ഗീയത ഇളക്കിവിടുകയാണ്. സ്വര്‍ണം കൊണ്ടുവന്നിരിക്കാമെന്നും കള്ളക്കടത്ത് നടന്നിരിക്കാമെന്നുമാണ് ജലീല്‍ വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

പക്കാ ഫെസ്റ്റിവൽ വൈബ് പാട്ട്; മാജിക് മഷ്റൂംസിലെ ''തിത്താരം മാരിപ്പെണ്ണേ...'' ഗാനം ശ്രദ്ധ നേടുന്നു

ഭാവിയുടെ ഉച്ചകോടി; സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് കൊച്ചിയില്‍ തുടക്കം

എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’; ഫെബ്രുവരി 12ന് തിയറ്ററുകളിൽ

'എന്നെ സിനിമയിൽ എത്തിക്കാൻ വേണ്ടി 7 വർഷം കുടുംബത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തു'; ഷാഫിയുടെ ഓർമ്മയിൽ റാഫി

ആകാശ വിസ്മയം; 500 ഡ്രോണുകളുടെ മെഗാ ഷോയുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

SCROLL FOR NEXT