എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’; ഫെബ്രുവരി 12ന് തിയറ്ററുകളിൽ

എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’; ഫെബ്രുവരി 12ന് തിയറ്ററുകളിൽ
Published on

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്പാ'’ഫെബ്രുവരി 12ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി. ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തി കൊണ്ടാണ് 'സ്പാ ' യുടെ ടൈറ്റിൽ അനൗൺസ് ചെയ്തത്. വിനീത് തട്ടിലും രാധികയുമാണ് പ്രണയ ഭാവത്തോടെ പോസ്റ്ററിൽ ഉള്ളത്.

ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കാരായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും രസകരമായി ഹാസ്യ രൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ഒരുവട്ടമെങ്കിലും സ്പായിൽ പോയിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന എന്തൊക്കെയോ ഉള്ള ചിത്രം. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്ന ടാഗ് ലൈനോടുകൂടിയാണ്നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ഈ ടാഗ് ലൈനിൽ തന്നെയുണ്ട് കഥയുടെ സാരാംശം.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ്.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഇഷാൻ ഛബ്ര.വരികൾ ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ മനോജ്. ഫൈനൽ മിക്സ് എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ. മേക്കപ്പ് പി.വി.ശങ്കർ. സ്റ്റണ്ട് മാഫിയ ശശി. അസോ. ഡയറക്ടർ ആർച്ച എസ്.പാറയിൽ.ഡി ഐ ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് സുജിത്ത്സദാശിവൻ.

പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ 'സ്പാ ' ഫെബ്രുവരി 12 ന് വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in