Around us

കോണ്‍ഗ്രസിന് ചെയ്ത് വോട്ട് കളയണ്ട, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പോലും പിടിച്ച് നില്‍ക്കാനായില്ല; പ്രിയങ്കയ്‌ക്കെതിരെ മായാവതി

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മലക്കം മറിഞ്ഞതിന് പിന്നാലെ പരിഹാസവുമായി മായാവതി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് മണിക്കൂറുകള്‍ പോലും പിടിച്ച് നില്‍ക്കാനായില്ലെന്നും പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസ് ബി.ജെ.പി ഇതര വോട്ടുകള്‍ ഭിന്നിപ്പിക്കുക മാത്രമാണ് ചെയ്യുക. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ഏതാനും മണിക്കൂര്‍ പോലും പിടിച്ച് നില്‍ക്കാനായിട്ടില്ല. അതുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്ത് വെറുതെ വോട്ട് കളയേണ്ട,'' മായാവതി പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യത്തിന്, നിങ്ങള്‍ എന്റെ മുഖമല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വേറെയാരെയെങ്കിലും കാണുന്നുണ്ടോ?എന്റെ മുഖം തന്നെയല്ലേ എല്ലായിടത്തും കാണുന്നത് എന്നാണ് പ്രിയങ്ക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് യു.പിയില്‍ പ്രിയങ്ക തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് പ്രിയങ്ക രംഗത്തെത്തി. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ അറിയില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്.

ഇക്കുറി യു.പിയില്‍ മായാവതിയും മത്സരിക്കുന്നില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബി.ജെ.പിയുടെ ആദിത്യനാഥും ഇക്കുറി മത്സരത്തിനുണ്ട്. ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT