Around us

പാലാ വിട്ട് കൊടുക്കില്ല; നാലിടത്ത് മത്സരിക്കുമെന്നും എന്‍സിപി

പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി എന്‍.സി.പി. പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി.പി. പീതാംബരന്‍ വ്യക്തമാക്കി. പാലാ സീറ്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ ഒരു സീറ്റും മാറില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റിലും മത്സരിക്കുമെന്നും എന്‍.സി.പി. വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയോടൊപ്പമാണെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ സാഹചര്യം കൊച്ചിയില്‍ നടക്കുന്ന നേതൃയോഗം ചര്‍ച്ച ചെയ്യും. പാലാ സീറ്റ് വിട്ട് നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മാണി.സി.കാപ്പന്‍ എം.എല്‍.എ. പാലാ സീറ്റ് എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ മുന്നണി വിടുന്ന കാര്യവും മാണി.സി.കാപ്പന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. യുഡിഎഫ് നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലാ സീറ്റ് വിട്ടുനല്‍കാന്‍ എന്‍.സി.പി. നേതൃത്വം തയ്യാറാല്ലെങ്കിലും മുന്നണി വിടേണ്ടതില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ വാദം. ഇടതുമുന്നണിയിലെടുക്കേണ്ട നിലപാട് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT