കേരളഅതിവേഗതറെയില്‍ പദ്ധതി,മൂലധനഓഹരി പ്രവാസികളില്‍നിന്ന് ബോണ്ടായി സമാഹരിക്കണം: പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

കേരളഅതിവേഗതറെയില്‍ പദ്ധതി,മൂലധനഓഹരി പ്രവാസികളില്‍നിന്ന് ബോണ്ടായി സമാഹരിക്കണം: പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്
Published on

കേരള അതിവേഗത റെയിലിനു വേണ്ട മൂലധത്തിന്‍റെ 30% എങ്കിലും പ്രവാസികള്‍ ഉള്‍പ്പടെയുളളവരില്‍ നിന്ന് സമാഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ബന്ധു വെല്‍ഫെയർ ടെസ്റ്റ്. കൊങ്കൻ റെയിൽവെയ്ക്കായി അന്നത്തെ കൊങ്കണ്‍ കോർപ്പറേഷന്‍ മൂലധനം സമാഹരിച്ചത് കൊങ്കൻ റായിൽവെ ബോണ്ട് വഴിയായിരുന്നുവെന്ന് ട്രസ്റ്റിനുവേണ്ടി അയച്ച കത്തില്‍ ചെയർമാന്‍ കെ വി ഷംസുദ്ധീന്‍ ചൂണ്ടിക്കാട്ടുന്നു. അതേമാതൃകയില്‍ കേരള അതിവേഗ റെയില്‍ പാതയുടെ നിർമ്മാണത്തിലും പ്രവാസികളെ പങ്കുചേർക്കണമെന്നതാണ് ആവശ്യം. പ്രവാസി മലയാളികൾ കേരളത്തിലേക്ക് അയക്കുന്ന പണം പ്രതുൾപാദാനകരമായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനു ഒരൂ ശ്രമവും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കത്തില്‍ വിമർശനമുണ്ട്.

അതിവേഗ റെയിലിന്‍റെ മൂലധന സമാഹരണം കേരള സർക്കാരും കേന്ദ്ര സർക്കാരും 20% വീതവും മൂലധനം എടുക്കുമെന്നും ബാക്കി വരുന്ന 60% വിദേശ കടവു മായാണ് മൂലധന സമാഹാരണം നടത്തുന്നത് എന്ന് മനസിലാക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇത്രയും വലിയ വിദേശ കടം എടുക്കുന്നത് അപകടമാണ്. അത്തരത്തില്‍ കടം എടുത്ത പലസംസ്ഥാനങ്ങളും കടം അടച്ചുതീർക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കത്തില്‍ ഓർമ്മിപ്പിക്കുന്നു.

പ്രവാസികള്‍ പ്രതിവർഷം രണ്ട് ലക്ഷം കോടി രൂപ കേരളത്തിലേക്ക് അയക്കുന്നുവെന്ന് ദുബായ് സന്ദർശനവേളയില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് പ്രവാസി മലയാളികൾ കേരളത്തിലേക്ക് അയക്കുന്ന പണം പ്രതുൾപാദാനകരമായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനു ഒരൂ ശ്രമവും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in