Around us

ഭാവി ഇന്ത്യ നരേന്ദ്രമോദിയെ ശ്രീരാമനെ പോലെ ആരാധിക്കും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്

ഭാവി ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീരാമനെ പോലെ ആരാധിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത്. മുഖ്യമന്ത്രി ആയ ശേഷം നേത്ര കുംഭ് എന്ന പരിപാടിയില്‍ പങ്കെടുത്തുക്കൊണ്ട് സംസാരിക്കവെയാണ് നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അദ്ദേഹം പ്രസംഗിച്ചത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോകനേതാക്കള്‍ നരേന്ദ്രമോദിക്കൊപ്പം ചിത്രമെടുക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.

രാജ്യത്തെ സാഹചര്യം മുൻപ് ഇങ്ങനെ ആയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ മുഖേനയാണ് രാജ്യത്ത് ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടായത്. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയത്. അതുകൊണ്ടു ഭാവിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും.

ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം കുംഭമേളയ്ക്കായി ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടി പിസിആര്‍ റിപ്പോര്‍ട്ടോ രജിസ്ട്രേഷനോ വേണ്ടി വരില്ല, കേന്ദ്ര സർക്കാർ നിർദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ടായിരിക്കും കുംഭമേള സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT