Around us

വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു; മതിയാക്കുന്നുവെന്ന് മുനാവര്‍ ഫാറൂഖി

കരിയര്‍ ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കി സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖി. അദ്ദേഹത്തിന്റെ പരിപാടിക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് പിന്നാലെ ബംഗളുരു പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന സൂചന അദ്ദേഹം നല്‍കിയത്. ട്വിറ്ററില്‍ മുനാവര്‍ ഫാറൂഖി ഇട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

'' എല്ലാം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനാവര്‍ ഫാറൂഖി. നിങ്ങളെല്ലാവരും മികച്ച ആസ്വാദകരായിരുന്നു. ഗുഡ് ബൈ. എനിക്ക് മതിയായി,'' എന്നാണ് മുനാവര്‍ ട്വിറ്ററില്‍ കുറിച്ചത്. വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു എന്നും മുനാവര്‍ എഴുതിയിരുന്നു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗളുരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന മുനാവര്‍ ഫാറൂഖിയുടെ പരിപാടി മാറ്റിവെച്ചത്. ''മുനാവര്‍ മറ്റ് മതങ്ങളിലെ ദൈവത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്,'' എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബംഗളുരുവിലെ ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡയും പറഞ്ഞിരുന്നു.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT