Around us

വൈദ്യുതി മന്ത്രി എം.എം.മണിക്ക് കൊവിഡ്

വൈദ്യുതി മന്ത്രി എം.എം.മണിക്ക് കൊവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.

മന്ത്രിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ക്വാറന്റൈനില്‍ പോകണം. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എം.എം മണി ഇന്ന് സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു.

സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം മണി. മന്ത്രിമാരായ ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍, തോമസ് ഐസക്ക് എന്നിവര്‍ കൊവിഡ് മുക്തരായിരുന്നു. മന്ത്രി വി.എസ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

'രത്ന ശാസ്ത്രം' ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയില്‍ പ്രകാശനം

ഐഎഫ്എഫ്ഐയിൽ 'തുടരും';ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് തരുൺ മൂർത്തി-മോഹൻലാൽ ചിത്രം

അൽത്താഫ് സലീം - അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നാളെ തിയറ്ററുകളിൽ

'ഇത്തിരി പ്രണയവും.. തമാശകളും... കുറച്ച് സസ്പെൻസും'; 'ഇത്തിരി നേരം' ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT