2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ
Published on

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘വെള്ളേപ്പം’ സിനിമ നാളെ തിയറ്ററുകളിലേക്ക്. ഈ വർഷം റിലീസ് ചെയ്യുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയുമായാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ് ദ്വാരക് ഉദയ ശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ.

തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കിയ കഥയിൽ പ്രണയവും വിരഹവും ഒപ്പം മനോഹരമായ ഒരു കുഞ്ഞു കഥയും പറയുന്നു. വിഖ്യാതസംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും മനോഹരമായ ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ജീവൻ ലാൽ രചനയും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും നിർവഹിച്ചിരിക്കുന്നു. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രമോദ് പപ്പൻ. സംഗീതസംവിധാനം: എറിക് ജോൺസൺ, ലീല എൽ. ഗിരീഷ് കുട്ടൻ, എഡിറ്റിങ്: രഞ്ജിത് ടച്ച്‌റിവർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ. പ്രൊഡക്ഷൻ കൺട്രോളർ ഫിബിൻ അങ്കമാലി, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രലങ്കാരം പ്രശാന്ത് ഭാസ്കർ, സ്റ്റിൽസ് നവിൻ മുരളി.

Related Stories

No stories found.
logo
The Cue
www.thecue.in